വാൽസാൾ: മിഡലാന്റസ് കേരള കൾച്ചറൽ അസോസിയേഷന്റെ (MIKCA) വാർഷിക പൊതുയോഗവും ക്രസ്തുമസ്സ് ന്യൂ ഇയർ ആഘോഷ പരിപാടികളും ജനുവരി പത്താം തീയതി വാൾസാളിലെ പെൽസാൾ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് സമുചിതമായി നടത്തുകയുണ്ടായി. നിറഞ്ഞ സദസ്സിൽ അംഗങ്ങളുടെ കലാപരിപാടികളാടൊപ്പം “മാരിയൻ തിയറ്റേഴ്സിന്റെ” “ഋഷ്യശ്രൃംഗൻ” എന്ന നാടകാവിഷ്കാരവും ഉണ്ടായിരുന്നു. കൂടാതെ ഡി ജെ & വാട്ടർ ഡ്രം മ്യൂസിക് പരിപാടിയും നടത്തുകയുണ്ടായി.
നോബിൾ കുര്യന്റെ (പ്രസിഡന്റ് മൈക്ക) അദ്ധ്യക്ഷതയിൽ ചേർന്ന വാർഷി പൊതുയോഗത്തിൽ സെക്രട്ടറി ജോജൻ ആന്റണിയും, ട്രഷറർ ബിനോയ് ചാക്കോയും മറ്റ് കമ്മിറ്റി അംഗങ്ങളും നൂറ്റിഇരുപതിൽ പരം MIKCA കുടുംബങ്ങളും പങ്കുചേർന്നു. സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ട്രഷറർ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ച് പാസ്സാക്കി.
2026- 2028 കാലഘട്ടത്തിലേക്കുള്ള പുതിയ MIKCA ഭാരവാഹികളെ യോഗത്തിൽ വച്ച് തിരഞ്ഞെടുക്കുകയുണ്ടായി. താഴെ പറയുന്നവരാണ് പുതിയ ഭാരവാഹികൾ:
ജോർജ്ജ് മാത്യു ( പ്രസിഡന്റ്),
ടിൻ്റസ് ദാസ് (ജനറൽ സെക്രട്ടറി),
റ്റാൻസി പാലാട്ടി ( ട്രഷറർ),
ഷൈൻ തോമസ് (വൈസ് പ്രസിഡന്റ്),
ജൂലി ബിനു (ജോയിന്റ് സെക്രട്ടറി) യായും തിരഞ്ഞെടുക്കപ്പെട്ടു. കമ്മറ്റിയംഗങ്ങളായി മ
ജോൺ മുളയിങ്കൽ, ജോജൻ ആന്റണി, ജൂലി റോജൻ, ദാലു കെ ജോൺ, വർഗ്ഗീസ് കോച്ചേരിൽ, ബൈജു തോമസ്, ഷെറിൻ ഫിലിപ് തുടങ്ങിയവരും,
യൂത്ത് ഐക്കൺ പ്രസിഡന്റായി
അഞ്ജലി ദാസും, യൂത്ത് ഐക്കൺ സെക്രട്ടറിയായി നോയൽ ഷിബുവും,
റൈസിംഗ് സ്റ്റാർ റെപ് ആയി അർച്ചിത ബിനു നായരും ചുമതലയേറ്റു.
പുതിയ കമ്മറ്റിയുടെ ആദ്യ യോഗത്തിൽ
MIKCA ഈസ്റ്റർ – വിഷു ആഘോഷം 2026 ഏപ്രിൽ മാസം 11-ാം തീയതി രാവിലെ പത്തുമണി മുതൽ വൈകിട്ട് അഞ്ച്മണി വരെ പെൽസാൾ ഹാളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. “കാർമിക് വേർഷൻ” എന്ന ബാന്റിന്റെ ലൈവ് ഓർക്കസ്ട്ര പരിപാടിയുടെ മാറ്റ് കൂട്ടുമെന്ന് മൈക്ക കമ്മറ്റിക്കുവേണ്ടി പ്രസിഡൻ്റ് ജോർജ് മാത്യു, സെക്രട്ടറി ടിൻസ് ദാസ് എന്നിവർ അറിയിച്ചു.
ഈസ്റ്റർ – വിഷു പരിപാടിക്ക് ഏവരേയും സാദരം ക്ഷണിച്ചു കൊള്ളുന്നു. മൈക്കയുടെ ഈ വർഷത്തെ മെമ്പർഷിപ്പ് കാമ്പൈയിൻ 2026 മെയ് മാസം മുതൽ തുടങ്ങുമെന്ന് സെക്രട്ടറി അറിയിച്ചു.
click on malayalam character to switch languages