1 GBP = 122.68
breaking news

സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളി മരണമടഞ്ഞു; വിട വാങ്ങിയത് ഇടുക്കി സ്വദേശിയായ സനീഷ് പുളിക്കൽ ബാലൻ

സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളി മരണമടഞ്ഞു; വിട വാങ്ങിയത് ഇടുക്കി സ്വദേശിയായ സനീഷ് പുളിക്കൽ ബാലൻ

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളി യുവാവ് മരണമടഞ്ഞു. ഇടുക്കി കട്ടപ്പന ചപ്പാത്ത് സ്വദേശിയായ സനീഷ് പുളിക്കൽ ബാലനാണ് മരണമടഞ്ഞത്. 45 വയസ്സ് മാത്രമായിരുന്നു പ്രായം. അർബുദബാധയെത്തുടർന്ന് ചികിത്സയിലിരിക്കവെയാണ് സനീഷിന്റെ അപ്രതീക്ഷിത വിയോഗം.

കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ക്യാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇടുക്കി പീരുമേട് സ്വദേശി ചിത്ര പ്രഭാകരന്‍ ആണ് ഭാര്യ. നിവാന്‍ സനീഷ്. നിയ സനീഷ് മക്കളാണ്.പരേതന്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ് ഹിന്ദു സമാജം പ്രസിഡന്റ് ആണ്. ശവസംസ്‌കാരം പിന്നീട് നാട്ടില്‍ വച്ച് നടത്തുവനാണ് ബന്ധുക്കളുടെ തീരുമാനം. കൂടുതൽ വിവരങ്ങൾ പിന്നീടറിയിക്കുന്നതാണ്.

സനീഷിന്റെ നിര്യാണത്തിൽ യുക്മ ദേശീയ സമിതിക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി സെക്രട്ടറി ലൂയിസ് മേനാച്ചേരിയും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more