1 GBP = 122.94
breaking news

കേരളത്തിന്റെ സാമ്പത്തികവളർച്ച കൂടി; റവന്യു കമ്മിയും ധനകമ്മിയും ഉയർന്നു

കേരളത്തിന്റെ സാമ്പത്തികവളർച്ച കൂടി; റവന്യു കമ്മിയും ധനകമ്മിയും ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച കൂടിയെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 2025-26 സാമ്പത്തിക വർഷത്തിൽ 6.19 ശതമാനം നേട്ടം രേഖപ്പെടുത്തി. സംസ്ഥാനത്തെ വരുമാനത്തിലും 0.3 ശതമാനം വർധന രേഖപ്പെടുത്തി. അതേസമയം ​കേന്ദ്രത്തിൽ നിന്നുള്ള നികുതിവിഹിതത്തിൽകുറവുണ്ടായിട്ടുണ്ട്. 6.15 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്നും സാമ്പത്തിക സർ​വേ റിപ്പോർട്ടിൽ പറയുന്നു.

2024-25 വർഷത്തിൽ സംസ്ഥാനത്തിന്റെ തനവ് വരുമാനം 2.7 ശതമാനം വർധിച്ചു. ഇതേക്കാളയളവിൽ നികുതി വരുമാനം 3.1 ശതമാനവും നികുതിയേതര വരുമാനം 0.9 ശതമാനവും വർധിച്ചു. ധനകമ്മി 3.02 ശതമാനത്തിൽനിന്നും 3.86 ശതമാനമായി വർധിച്ചു. റവന്യു കമ്മി 1.6 ശതമാനത്തിൽ നിന്നും 2025-2026ൽ 1.9 ശതമാനമായും വർധിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more