1 GBP = 122.79
breaking news

ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം വർണ്ണാഭമായി

ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം വർണ്ണാഭമായി

ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളും പുതിയ വെബ്സൈറ്റ് ഉദ്ഘാടനവും ജനുവരി 10-ന് അതീവ ഭംഗിയായി നടന്നു. സമൂഹത്തിന്റെ സാംസ്കാരിക ഐക്യവും ഡിജിറ്റൽ മുന്നേറ്റവും ഒരുമിച്ച് അടയാളപ്പെടുത്തിയ ഈ ചടങ്ങിൽ പ്രമുഖരുടെ സാന്നിധ്യം പരിപാടിക്ക് പ്രത്യേക ഭംഗി നൽകി.

പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തത് ഡാർട്ട്ഫോർഡ് മേയർ മേയർ പീറ്റർ വാപ്‌ഷോട്ടും മേയറസ് നോർമ വാപ്‌ഷോട്ടും ആയിരുന്നു. ഡി എം എയുടെ സാമൂഹിക പ്രവർത്തനങ്ങളെ അവർ അഭിനന്ദിച്ചു. ചടങ്ങിന്റെ മുഖ്യാതിഥിയായി പങ്കെടുത്ത യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, യുകെയിലെ മലയാളി സംഘടനകൾ സാംസ്കാരിക പൈതൃക സംരക്ഷണത്തിലും സമൂഹ ഐക്യത്തിലും വഹിക്കുന്ന പങ്ക് തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. യുക്മ നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം സുരേന്ദ്രൻ ആരക്കോട്ട്, യുക്മ നേഴ്‌സസ് ഫോറം സൗത്ത് ഈസ്റ്റ് പ്രതിനിധി റെനോൾഡ് മാനുവൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായി ഡി എം എയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചു.

ഡി എം എ പ്രസിഡന്റ് സജീവ് എസ് നായർ പ്രസിഡൻഷ്യൽ പ്രസംഗം നടത്തി. പുതിയ വെബ്സൈറ്റ് ഡി എം എയുടെ ഡിജിറ്റൽ ഇടപെടലുകൾ ശക്തിപ്പെടുത്തുകയും സമൂഹവുമായി കൂടുതൽ ബന്ധപ്പെടാനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘടനയുടെ വളർച്ചയിൽ പങ്കാളികളായ എല്ലാ അംഗങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ഡി എം എ ഭാരവാഹികൾ സജീവമായി പ്രവർത്തിച്ചു:

  • Secretary: Jerin Jose
  • Treasurer: Ajai Joseph
  • Vice President: Meena Surendran
  • Joint Secretary: Anu Kunnath
  • Executive Members: Jinto Mathew, Tony Jose, Melbin Mathew, Ashley Thomas, Divin Varghese

വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ, സംഗീത–നൃത്ത അവതരണങ്ങൾ, കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച മനോഹരമായ Christmas Nativity എന്നിവ ചടങ്ങിനെ കൂടുതൽ മനോഹരമാക്കി. DMAയുടെ സാംസ്കാരിക ശക്തിയും സമൂഹത്തിന്റെ ഐക്യവും തെളിയിച്ച ഒരു ശ്രദ്ധേയ ദിനമായി ഈ ആഘോഷം മാറി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more