മാൻസ്‌ഫീൽഡ്: മാൻസ്‌ഫീൽഡ്–സട്ടൺ മേഖലകളിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അമ്മ മലയാളം മാൻസ്‌ഫീൽഡ് ആൻഡ് സട്ടൺ അസോസിയേഷന്റെ പുതിയ ഭരണസമിതി നിലവിൽ വന്നു. 2026 ജനുവരി 24-ന് ചേർന്ന ജനറൽ ബോഡി മീറ്റിംഗിലാണ് ജിജോ തോമസിന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റി തിരഞ്ഞെടുത്തതും ഔദ്യോഗികമായി നേതൃസ്ഥാനം ഏറ്റെടുത്തത്.
പുതിയ കമ്മിറ്റിയിൽ സെക്രട്ടറി ആയി സുജിത് ഉദയനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ആയി സുജീഷ് ജേക്കബിനെയും, ജോയിന്റ് സെക്രട്ടറി ആയി സാനി ദേവസിയെയും, ട്രഷറർ ആയി വിൻസെന്റ് ജോസിനെയും, ജോയിന്റ് ട്രഷറർ ആയി റോബിൻ തോമസിനെയും, പബ്ലിക് റിലേഷൻസ് ഓഫീസർ (PRO) ആയി ജിജോ കുര്യാക്കോസിനെയും നിയമിച്ചു.
ബെന്നി വാണിയപുരക്കൽ, ഷോബിമോൻ ലുക്കോസ്, ബ്ലെസൺ ചാണ്ടി, സിന്ധു പ്രിൻസ്, ബോബിൻ അഗസ്റ്റീൻ , എൽദോ മാത്യു, ഷിന്റോ ജേക്കബ്, മെർലിൻ ടിനോ, അശ്വതിക്കുട്ടി സുകുമാരൻ എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ. ലിനു വർഗീസ്, കുട്ടു പോൾസൺ എന്നിവർ എക്സ് ഒഫീഷ്യൽ ആയി കമ്മറ്റിയിൽ ഉണ്ട്.
ജനറൽ ബോഡി മീറ്റിംഗിന്റെ ഭാഗമായി അടുത്തിടെ അന്തരിച്ച സെബിൻരാജ് വർഗീസിന് അമ്മ മലയാളം മാൻസ്‌ഫീൽഡ് ആൻഡ് സട്ടൺ അസോസിയേഷൻ ആദരാഞ്ജലി അർപ്പിക്കുകയും അനുസ്മരണവും നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ സംഘടനാപ്രവർത്തനങ്ങളും സമൂഹത്തിനുള്ള സംഭാവനകളും യോഗത്തിൽ സ്മരിക്കപ്പെട്ടു.
മലയാള ഭാഷയും സംസ്കാരവും സംരക്ഷിക്കുക, കുട്ടികളിലും യുവതലമുറയിലും സാംസ്കാരിക ബോധം വളർത്തുക, സാമൂഹിക–സാംസ്കാരിക പരിപാടികൾ, കുടുംബസംഗമങ്ങൾ, കലാസാംസ്കാരിക വേദികൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ സജീവമാക്കുക എന്നിവയാണ് പുതിയ കമ്മിറ്റിയുടെ പ്രധാന ലക്ഷ്യങ്ങൾ. മാൻസ്‌ഫീൽഡ്–സട്ടൺ മേഖലയിലെ മുഴുവൻ മലയാളി കുടുംബങ്ങളുടെയും സജീവ പങ്കാളിത്തവും സഹകരണവും കമ്മിറ്റി അഭ്യർത്ഥിച്ചു.
click on malayalam character to switch languages