ബി എം എ മുൻ പ്രസിഡൻ്റും യുക്മ നേതാവുമായ സോജൻ ജോസഫിൻ്റെ ഭാര്യാ പിതാവ് നിര്യാതനായി……..
Jan 24, 2026
ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷൻ (ബി എം എ) മുൻ പ്രസിഡൻ്റും യുക്മ നേതാവുമായ സോജൻ ജോസഫിൻ്റെ ഭാര്യാ പിതാവ് ആലപ്പുഴ കിടങ്ങറ പുത്തൻവീട്ടിൽ പി എ പൗലോസ് (ജോയിച്ചൻ 82) നിര്യാതനായി. ഭാര്യ വൽസമ്മ (ത്രേസ്യാമ്മ). പൊങ്ങത്താനം ചാലുവേലിൽ കുടുംബാംഗമാണ്. മക്കൾ ബിന്ദു സോജൻ (ബ്രാഡ്ഫോർഡ്, യു കെ) ബിജോയി (മാഞ്ചസ്റ്റർ സ്‌റ്റോക്‌പോട്ട്,യു കെ), ബിനിൽ (മാഞ്ചസ്റ്റർ, യു കെ) മരുമക്കൾ: സോജൻ (ബ്രാഡ്ഫോർഡ്, യുകെ), ടെൻസി (യു കെ), ഷാർമി (യു കെ)
സംസ്കാര ശുശ്രൂഷകൾ ഇന്ന് ശെനിയാഴ്ച (24.01.26) വൈകിട്ട് 4 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് കിടങ്ങറ സെന്റ്. ഗ്രിഗോറിയസ് പള്ളിയിൽ സംസ്കരിക്കുന്നതാണ്.
പരേതൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ്, വൈസ് പ്രസിഡൻ്റ് വർഗീസ് ഡാനിയേൽ, യുക്മ ചാരിറ്റി വൈസ് ചെയർമാൻ അലക്സ് വർഗീസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യോർക് ഷെയർ & ഹംബർ റീജിയൻ പ്രസിഡൻ്റ് അമ്പിളി സെബാസ്റ്റ്യൻ, സെക്രട്ടറി അജു അമ്പലത്തറ, ജോയിൻ്റ് സെക്രട്ടറി വിമൽ ജോയ്, ബി എം എ പ്രസിഡൻ്റ് ടോം തോമസ്, സെക്രട്ടറി എൽദോ ജോർജ് തുടങ്ങിയവർ അനുശോചനം അറിയിച്ചു. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ…
സംസ്കാര ശുശ്രൂഷകൾ ലൈവായി കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പുതിയ യു.കെ ഇമിഗ്രേഷന്‍ നിയമങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ നീക്കാന്‍ സുവര്‍ണാവസരം: പ്രമുഖ ഇമിഗ്രേഷന്‍ സോളിസിറ്റര്‍ നയിക്കുന്ന പ്രത്യേക സെഷന് യു.എന്‍.എഫ് ദേശീയ കോണ്ഫ്രന്സില് നിര്‍ണ്ണായകമായ സെഷനാകും /
click on malayalam character to switch languages