1 GBP = 122.94
breaking news

ഡോർസെറ്റ് മലയാളി അസോസിയേഷന് നവ നേതൃത്വം

ഡോർസെറ്റ് മലയാളി അസോസിയേഷന് നവ നേതൃത്വം

പൂൾ: ഡോർസെറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ 2026 ജനുവരി 10 ശനിയാഴ്ച രാവിലെ 11:30 യോടു കൂടി പൂൾ ഗ്രാമർ സ്കൂളിൽ വച്ച് നടത്തപ്പെടുകയുണ്ടായി. പ്രസിഡണ്ട് റോബിൻ ജോസഫും മറ്റ് കമ്മിറ്റി അംഗങ്ങളും ചേർന്ന് തിരി തെളിയിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ഹൃദ്യമായ സ്കിറ്റുകളും കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച ഡാൻസുകളും പാട്ടുകളും ആയി എന്നത്തേയും പോലെ തന്നെ ആഘോഷ പരിപാടികൾ അതിഗംഭീരമായി നടത്തപ്പെട്ടു . അസോസിയേഷന്റെ 2026 2028കാലയളവിലേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പ്, റിട്ടേണിംഗ് ഓഫീസറായി ചുമതലപ്പെടുത്തിയ തോമസ് ജോർജിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.

ഉല്ലാസ് ശങ്കരൻ പ്രസിഡണ്ടായി പുതിയ ഭരണസമിതി നിലവിൽ വന്നു. ഇതിൽ സെക്രട്ടറിയായി ജയ്മോൻ സ്റ്റീഫൻ, ട്രഷററായി റോഷിൻ മാത്യു, വൈസ് പ്രസിഡണ്ടായി സിൻസി അനോജ്, വിമൻസ് കോഡിനേറ്റർ ആയി ലൗലി മനോജ്, ജോയിൻ സെക്രട്ടറിയായി നൈസി ബോബി, എന്നിവരും മറ്റു കമ്മറ്റി അംഗങ്ങളായി റോബിൻ ജോസഫ്, ലൂക്കാസ് മാത്യു, സുനിൽ ലാൽ കലേഷ് ശങ്കർ, വിനോ ഐപ്പ്, ജിജോ മാത്യു, സാബു ശശിധരൻ, എബിൻ ലൂക്കാസ്, ശ്രീലക്ഷ്മി രാമകൃഷ്ണൻ, എന്നിവരും റോയ് ജോസഫ് ഓഡിറ്ററായും, സോജൻ ജോസഫ് യുക്മ റെപ്രസെന്ററ്റീവ് ആയും അധികാരമേറ്റു. വൈകുന്നേരം 7 മണിയോടുകൂടി ആഘോഷ പരിപാടികൾക്ക് തിരശ്ശീല വീണു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more