1 GBP = 122.91

കേരള നിയമസഭാ തിരഞ്ഞെടുപ്പ് – 2026തൃപ്പൂണിത്തുറയിൽ കെ ബാബു മത്സരത്തിനില്ല…… യുഡിഎഫ് സ്ഥാനാർത്ഥി പ്രാഥമിക ലിസ്റ്റിൽ പ്രവാസി മലയാളിയും

കേരള നിയമസഭാ തിരഞ്ഞെടുപ്പ് – 2026തൃപ്പൂണിത്തുറയിൽ കെ ബാബു മത്സരത്തിനില്ല…… യുഡിഎഫ് സ്ഥാനാർത്ഥി പ്രാഥമിക ലിസ്റ്റിൽ പ്രവാസി മലയാളിയും

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിക്കുമ്പോൾ 140 നിയമസഭാ മണ്ഡലങ്ങളിലും പ്രധാന മുന്നണികളിലെല്ലാം സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുകയാണ്. ഭരണം നിലനിർത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും, ഭരണത്തിലേറാൻ ഐക്യ ജനാധിപത്യ മുന്നണിയും, തങ്ങളുടെ സ്വാധീനം അറിയിക്കാൻ എൻ ഡി എ യും പരിശ്രമിക്കുകയാണ്.

ഈ സമയം കേരള രാഷ്ട്രീയ ചർച്ച ചെയ്യുവാൻ യുക്മ ന്യൂസും ഒരു പംക്തി ആരംഭിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ നിങ്ങൾക്കും ഞങ്ങൾ അയച്ചു തരാവുന്നതാണ്. contact@uukmanews.com എന്ന മെയിലിലേക്ക് വാർത്തകൾ അയക്കാവുന്നതാണ്. പ്രസിദ്ധീകരണ യോഗ്യമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതാണ്.
ആദ്യ പംക്തിയിൽ തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി സാധ്യതാ ലിസ്റ്റാണ് പുറത്ത് വിടുന്നത്. ഒരു ഇടവേളയൊഴിച്ചാൽ മണ്ഡലത്തിൽ സ്ഥിരമായി എം എൽ എ ആയിരുന്ന മുൻമന്ത്രി കൂടിയായ കെ. ബാബു ഇത്തവണ മത്സരത്തിനില്ല എന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. അതിനാൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താൻ കോൺഗ്രസ് പാർട്ടി ശ്രമിക്കുകയാണ്. കെ പി സി സി വൈസ് പ്രസിഡൻ്റും കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയംഗവുമായ എം ലിജു, പ്രശസ്ത നടനും സംവിധായനും കോൺഗ്രസ് സഹയാത്രികനുമായ രമേഷ് പിഷാരടി, നിയോജക മണ്ഡലത്തിൽ തന്നെയുള്ള കോൺഗ്രസ് വക്താവും മുൻ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ രാജു പി നായർ, കെ പി സി സി ജനറൽ സെക്രട്ടറി എം ആർ അഭിലാഷ് , മണ്ഡലം മാറുകയാണെങ്കിൽ ഉമാ തോമസ് എം എൽ എ, കെ പി സി സി ജനറൽ സെക്രട്ടറിയും, കൊച്ചി കോർപ്പറേഷൻ കൗൺസിലറുമായ ദീപ്തി മേരി വർഗീസ്, എന്നിവരോടൊപ്പം കോൺഗ്രസ് സ്ഥാനാർഥി പരിഗണന പട്ടികയിൽ പ്രവാസി മലയാളിയും ചാരിറ്റി, സാമൂഹ്യ പ്രവർത്തകനുമായ എം എം ലിങ്ക് വിൻസ്റ്റാറും ഇടം പിടിച്ചിട്ടുണ്ട്.

ജീവകാരുണ്യ പ്രവർത്തകൻ, പ്രവാസി, മുൻ മുളംതുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ്, വിദേശത്ത് പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച നേതാവ്

ത്രിപ്പൂണിത്തുറയിലെ ഉദയംപേരൂർ പഞ്ചായത്തിൽ നിന്ന് മത്സരിച്ച് മുളംതുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരിക്കെ, ശ്രദ്ധേയമായ ഭരണനേട്ടങ്ങൾ കൈവരിക്കാൻ ലിങ്ക് വിൻസ്റ്റാറിന് സാധിച്ചു. ആ കാലയളവിൽ ഉദയംപേരൂർ – ആമ്പല്ലൂർ പഞ്ചായത്തുകളിലെ തീരദേശ മേഖലകളിൽ സമ്പൂർണ്ണ വൈദ്യുതി ലഭ്യമാക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.

പ്രവാസ ലോകത്തും എറണാകുളം ജില്ലയിലും സാമൂഹ്യ പ്രവർത്തന രംഗത്ത് മുൻപന്തിയിൽ നിന്ന ലിങ്ക് വിൻസ്റ്റാർ മാത്യു, നൂറുകണക്കിന് കുടുംബങ്ങൾക്ക് വീടുകളുടെ അറ്റകുറ്റപ്പണികൾക്കും നിർമാണത്തിനുമായി സാമ്പത്തിക സഹായം നൽകാൻ നേതൃത്വം നൽകുകയും, പാവപ്പെട്ടവർക്ക് വീടുകൾ പണികഴിപ്പിച്ച് നൽകുന്നതിലും നേതൃത്വം നൽകുകയും ചെയ്തു.

സാം പിട്രോടാ ചെയർമാനയുള്ള ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ അയർലൻഡ് പ്രസിഡന്റായും, യൂറോപ്പിൽ ആദ്യമായി ഓവർസീസ് കോൺഗ്രസ് യൂണിറ്റ് സ്ഥാപിച്ച വ്യക്തിയുമായ അദ്ദേഹം, അയർലൻഡിൽ ഭരണ കക്ഷി സ്ഥാനാർഥിയായി പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച് ശക്തമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സംഘടനാ പ്രവർത്തനത്തിലും നേതൃഗുണത്തിലും നാട്ടിലും വിദേശത്തും ഒരുപോലെ സജീവമായ സാന്നിധ്യമാണ് അദ്ദേഹം.

ലോകത്ത് തന്നെ ഒരേ ഒരു പേരിനുടമയായ അപൂർവ വ്യക്തിത്വമാണ് ലിങ്ക് വിൻസ്റ്റാർ. നിമിഷനേരം കൊണ്ടുതന്നെ ജനഹൃദയങ്ങളിൽ ഇടം പിടിക്കുന്ന ആകർഷണശക്തിയാണ് അദ്ദേഹത്തിന്റെ പ്രത്യേകത.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more