1 GBP = 122.91

ജീവനക്കാരുടെ വേഷം ധരിച്ച് ബിർമിംഗ്ഹാം നഗരമധ്യത്തിൽ ഭൂഗർഭ കേബിൾ മോഷണം; പ്രതികളെ കയ്യോടെ പിടികൂടി പോലീസ്

ജീവനക്കാരുടെ വേഷം ധരിച്ച് ബിർമിംഗ്ഹാം നഗരമധ്യത്തിൽ ഭൂഗർഭ കേബിൾ മോഷണം; പ്രതികളെ കയ്യോടെ പിടികൂടി പോലീസ്

ബിർമിങ്ഹാം: തൊഴിലാളികളുടെ വേഷം ധരിച്ച ഒരു സംഘം മോഷ്ടാക്കൾ ബിർമിംഗ്ഹാം നഗരമധ്യത്തിൽ ഭൂഗർഭ കേബിളുകൾ മോഷ്ടിക്കാൻ നടത്തുന്ന ശ്രമങ്ങൾ പോലീസ് പരാജയപ്പെടുത്തി. വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് പങ്കിട്ട ക്ലിപ്പിൽ, ബർമിംഗ്ഹാം നഗരമധ്യത്തിലെ ഒരു മാൻഹോളിൽ ആയുധധാരികളായ പോലീസ് ഉദ്യോഗസ്ഥരും പോലീസ് നായ്ക്കളും ചേർന്ന് പ്രതികളെ പിടികൂടുന്നത് കാണാം.

തുരങ്കത്തിനുള്ളിൽ നിന്ന് കേബിളുകൾ മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതായി കരുതുന്ന മൂന്ന് പേർ ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അവരെ പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടാക്കൾ ലക്ഷ്യമിട്ട മാൻഹോൾ പോലീസ് സ്റ്റേഷനിൽ നിന്ന് വെറും യാർഡുകൾ മാത്രം അകലെയായിരുന്നു. ചൊവ്വാഴ്ച രാത്രി ഗ്രേറ്റ് ചാൾസ് ക്വീൻസ്‌വേയിലാണ് മോഷണശ്രമം നടന്നത്.

അറസ്റ്റുകളുടെ ദൃശ്യങ്ങളിൽ, പോലീസ് സംഘം മാൻഹോളിന് സമീപം പോലീസ് നായ്ക്കളുമായി നിൽക്കുന്നത് കാണാം. മോഷ്ടാക്കളിൽ ഒരാൾ പതുക്കെ ഗോവണിയിലേക്ക് കയറുന്നതും, മറ്റുള്ളവർക്കായി പുറത്തുവരൂ അല്ലെങ്കിൽ നായ അകത്തേക്ക് വരും എന്ന് പോലീസ് വിളിച്ചുപറയുന്നതും കാണാം.

മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും കേബിളുകൾ നിറച്ച ഒരു വാൻ പിടിച്ചെടുക്കുകയും ചെയ്തു. ‘ബർമിംഗ്ഹാം നഗരമധ്യത്തിൽ ഭൂഗർഭ കേബിൾ മോഷ്ടാക്കൾ എന്ന് സംശയിക്കുന്ന ഒരു സംഘത്തെ ഞങ്ങൾ അറസ്റ്റ് ചെയ്ത നിമിഷമാണിത്. ഇന്നലെ വൈകുന്നേരം 7.30 ഓടെ ഗ്രേറ്റ് ചാൾസ് ക്വീൻസ്‌വേയിൽ ഒരു കൂട്ടം മോഷ്ടാക്കൾ കേബിളുകൾ മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ സമീപത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ഇവരെ പിടികൂടി. മോഷണക്കുറ്റം ചുമത്തി രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും കേബിളുകൾ കയറ്റിയ ഒരു വാൻ കണ്ടെത്തുകയും ചെയ്തു. 48, 45, 37 വയസ്സുള്ള മൂന്ന് പുരുഷന്മാർ കസ്റ്റഡിയിൽ ഉണ്ട്.” ബുധനാഴ്ച, വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more