1 GBP = 123.01
breaking news

എൻഡിഎംഎയുടെ ‘ഫെസ്റ്റിവ 2026’; ക്രിസ്തുമസ്–പുതുവത്സരാഘോഷം അവിസ്മരണീയമായി

എൻഡിഎംഎയുടെ ‘ഫെസ്റ്റിവ 2026’; ക്രിസ്തുമസ്–പുതുവത്സരാഘോഷം അവിസ്മരണീയമായി

ബാർൻസ്റ്റാപിൾ: നോർത്ത് ഡെവൺ മലയാളീ അസോസിയേഷൻ (NDMA)യുടെ നേതൃത്വത്തിൽ ക്രിസ്തുമസ്–പുതുവത്സരാഘോഷം “ഫെസ്റ്റിവ 2026” എന്ന പേരിൽ ജനുവരി 12, 2026 ഞായറാഴ്ച ബാർൻസ്റ്റാപിളിൽ വിപുലമായ പരിപാടികളോടെ വിജയകരമായി സംഘടിപ്പിച്ചു.

നോർത്ത് ഡെവൺ മലയാളീ അസോസിയേഷൻ പ്രസിഡന്റ് ജോഷി ജോണി ഉദ്ഘാടനം ചെയ്ത ആഘോഷ പരിപാടികൾ, ബാർൻസ്റ്റാപിളിലെ പ്രവാസി മലയാളികൾക്ക് സന്തോഷവും കൂട്ടായ്മയുടെ ആത്മാർത്ഥതയും പകർന്ന ഒരു മനോഹര സന്ധ്യയായി മാറി.

കുട്ടികളുടെയും മുതിർന്നവരുടെയും സജീവ പങ്കാളിത്തത്തോടെ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ വേദിയെ ആവേശഭരിതമാക്കി. മുതിർന്നവർ അവതരിപ്പിച്ച നേറ്റിവിറ്റി പ്ലേ ക്രിസ്തുമസിന്റെ ആത്മീയ സന്ദേശം ഹൃദയസ്പർശിയായി അവതരിപ്പിക്കുകയും, യേശുക്രിസ്തുവിന്റെ ജനനകഥ മനോഹരമായ അഭിനയത്തിലൂടെ ദൃശ്യവത്കരിക്കുകയും ചെയ്തു. കരോൾ ഗാനങ്ങൾ, സാന്റ ഡാൻസ് എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി.

കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ക്രിസ്തുമസ് കേക്ക്, വൈൻ, രുചികരമായ ഭക്ഷണ വിഭവങ്ങൾ എന്നിവയുടെ വിതരണവും ഒരുക്കിയിരുന്നു. ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകർന്നുകൊണ്ട് പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ഷിനോ പോൾ അവതരിപ്പിച്ച ലൈവ് മ്യൂസിക് ഷോ ഏറെ അവിസ്മരണീയമായി.

നോർത്ത് ഡെവൺ മലയാളി സമൂഹത്തിന്റെ സൗഹൃദവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഫെസ്റ്റിവ 2026 ആഘോഷമെന്ന് സംഘാടകർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more