1 GBP = 122.98
breaking news

ഗ്രിംസ്ബി കേരളൈറ്റ്‌സ് അസ്സോസിയേഷൻ ക്രിസ്തുമസ് ന്യൂഇയർ ആഘോഷം വർണ്ണാഭമായി

ഗ്രിംസ്ബി കേരളൈറ്റ്‌സ് അസ്സോസിയേഷൻ ക്രിസ്തുമസ് ന്യൂഇയർ ആഘോഷം വർണ്ണാഭമായി

ഗ്രിംസ്ബിയിലെ മലയാളികൾ ജനുവരി 10 ന് ക്രിസ്മസ് ന്യൂയിയർ സൗത്ത് കില്ലിംഗ്ഹോം കമ്മ്യൂണിറ്റി സെൻ്റർ ഹാളിൽ വച്ച് ഗംഭീരമായി ആഘോഷിച്ചു.

ഗ്രിംസ് ബി കേരളൈറ്റ്സ് അസ്സോസിയേഷൻ GKA, രൂപീകൃതമായിട്ട് മൂന്ന് വർഷമേ ആകുന്നു എങ്കിലും കരുത്തുറ്റ നേതൃത്വവും അംഗങ്ങൾ തമ്മിലുള്ള ഐക്യവും കൊണ്ട് 2026 ലെ ആദ്യപരിപാടി ഒരു സമൂഹത്തിന്റെ മുഴുവൻ ആഘോഷമായി മാറി.

കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത് മദുസൂദന കുറുപ്പ്, അജിത്ത് പാർത്ഥസാരഥി, ജിൻസ് കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ തയാറാക്കിയ വിവിധയിനം കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി. മലയാളം സ്‌കൂൾ അദ്ധ്യാപികയായ മിസ് ജോസ് മിൻ ജോസ് സംവിധാനം ചെയ്തനക്ഷത്രികനേറ്റിവിറ്റി പ്ലേ എല്ലാവരുടെയും ഹൃദയം കവർന്നു.

തുടർന്നു വന്ന എല്ലാ കലാ പരിപാടികളും കുട്ടികളും മുതിർന്നവരും ഒന്നടങ്കം ആസ്വദിച്ചു. ക്രിസ്മസ് സാൻ്റായുടെ വരവോടെ കാണികളൊന്നടങ്കം ആ വേശഭരിതരായി. കഴിഞ്ഞ വർഷം യുക്മ റീജിയൺ, നാഷണൽ തലത്തിൽ വിജയികളായവരെ വേദിയിൽ അഭിനന്ദിച്ചു. എല്ലാവരിലും ചിരിയുടെ മാല പടക്കങ്ങൾ തീർക്കാൻ മൂന്ന് ഗ്രാനിസ് ഗ്രിംസ് ബിയിലെ മലയാളികളെ കാണാൻ വന്നതോടേ ആഘോഷങ്ങൾ കൊടിയിറങ്ങി.

അസോസിയേഷൻ സെക്രട്ടറി ശ്രീമതി മിനി ലിയോൺസ് സ്വാഗതവും പ്രസിഡന്റ് ഡോ. രെഞ്‌ജു മാത്യൂ ക്രിസ്തുമസ് സന്ദേശവും വൈസ് പ്രസിഡൻ്റ് ശ്രീ കാലൽവിൻ കൊറേയ നന്ദിയും പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more