1 GBP = 122.85
breaking news

നാല് ദിവസത്തിനുള്ളിൽ റിഫോം യുകെയിലേക്ക് ചാടിയത് രണ്ട്‌ എംപിമാർ; ടോറി എംപിമാരുടെ യോഗം വിളിച്ച് കെമി ബാഡെനോക്ക്

നാല് ദിവസത്തിനുള്ളിൽ റിഫോം യുകെയിലേക്ക് ചാടിയത് രണ്ട്‌ എംപിമാർ; ടോറി എംപിമാരുടെ യോഗം വിളിച്ച് കെമി ബാഡെനോക്ക്

ലണ്ടൻ: നാല് ദിവസത്തിനുള്ളിൽ റിഫോം യുകെയിലേക്ക് കൂറുമാറിയത് രണ്ട് കൺസർവേറ്റിവ് എംപിമാർ. കെമി ബാഡെനോക്ക് ബുധനാഴ്ച തന്റെ കൺസർവേറ്റീവ് എംപിമാരുടെ യോഗം അടിയന്തിരമായി വിളിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു. “അഭിപ്രായ വ്യത്യാസങ്ങൾ ആരോഗ്യകരമായ ഒരു പാർട്ടിയുടെ ഭാഗമാണ്… ടോറി പാർട്ടിയുടെ ഭാഗമാകാൻ ആഗ്രഹിക്കാത്തവർക്ക് മറ്റ് തിരഞ്ഞെടുപ്പുകൾ നടത്താൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതായി കണ്ടെത്തിയാൽ നടപടി സ്വീകരിക്കും” ഇന്നലെ എംപിമാർക്ക് അയച്ച കത്തിൽ കെമി ടോറി എംപിമാർക്കും മുന്നറിയിപ്പ് നൽകി.

1922 ടോറി എംപിമാരുടെ കമ്മിറ്റിയുടെ ചെയർമാൻ ബോബ് ബ്ലാക്ക്മാൻ ഇന്ന് പാർട്ടിയുടെ 120 എംപിമാരെ ബന്ധപ്പെട്ട് ബുധനാഴ്ച ഹൗസ് ഓഫ് കോമൺസ് കമ്മിറ്റി റൂമിൽ ഒരു യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. 1922 കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പതിവ് യോഗത്തിന് ശേഷമാണ് നാളെത്തേക്ക് എംപിമാരുടെ യോഗം തീരുമാനിച്ചിരിക്കുന്നത്.

റോബർട്ട് ജെൻറിക്കും ആൻഡ്രൂ റോസിൻഡലുമാണ് നാല് ദിവസത്തിനിടെ പാർട്ടി വിട്ട് റിഫോം യുകെയിലേക്ക് കൂറുമാറിയത്. ഇതോടെ മൂന്ന് സിറ്റിംഗ് എംപിമാരാണ് കൺസർവേറ്റിവ് പാർട്ടിയിൽ നിന്ന് റിഫോം യുകെയിലേക്ക് മാറിയത്. നേരത്തെ തന്നെ നിരവധി പ്രമുഖ കൺസർവേറ്റിവ് പാർട്ടി നേതാക്കളും രാജിവച്ച് റിഫോം യുകെയിൽ ചേർന്നിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more