1 GBP = 122.90
breaking news

സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 21 പേർ മരിച്ചു; 73പേർക്ക് പരിക്ക്

സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 21 പേർ മരിച്ചു; 73പേർക്ക് പരിക്ക്

മാ​ഡ്രിഡ്: സ്​പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 21 മരണം. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു. കൊർഡോബ നഗരത്തിനടുത്തുള്ള അദാമുസ് പട്ടണത്തിന് സമീപമാണ് സംഭവം നടന്നത്, മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോകുകയായിരുന്ന ഒരു അതിവേഗ ട്രെയിൻ പാളം തെറ്റി മറ്റൊരു ട്രാക്കിലേക്ക് കടന്നപ്പോഴാണ് സംഭവം നടന്നതെന്ന് റെയിൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർ ആഡിഫ് പറഞ്ഞു.

മാഡ്രിഡിൽ നിന്നും ഹുൽവയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് എതിർ ട്രാക്കിൽ വന്നിരുന്നത്. ദുരന്തത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അനുശോചനം അറിയിച്ചു. 30ഓളം പേരാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടുരുന്നതെന്ന് സ്​പെയിൻ ട്രാൻസ്​പോർട്ട് മിനിസ്റ്റർ ഓസ്കാർ പുവന്റെ അറിയിച്ചു. അപകടം അസാധാരണമെന്നും ഇതിന്റെ കാരണമെ​ന്തെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സ്​പെയിൻ ഗതാഗതമന്ത്രി കൂട്ടിച്ചേർത്തു.

അപകടത്തിൽ 73 പേർക്ക് പരിക്കേറ്റുവെന്ന് അധികൃതർ അറിയിച്ചു.മാലേഗയിൽ നിന്ന് പ്രാദേശിക സമയം 18.40ന് ട്രെയിൻ പുറപ്പെട്ട് 10 മിനിറ്റിനകമാണ് അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് മാഡ്രിഡിൽ നിന്ന് അൻഡാലുസിയയിലേക്കുള്ള ട്രെയിൻ സർവീസ് നിർത്തിവെച്ചു.

അപകടത്തെ തുടർന്ന് സ്പാനിഷ് റെഡ് ക്രോസും എമർജൻസി ടീമിനേയും പ്രദേശത്ത് വിന്യസിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more