1 GBP = 123.01
breaking news

അരുണാചലിൽ തണുത്തുറഞ്ഞ തടാകത്തിലൂടെ നടന്ന മലയാളി യുവാക്കൾ മുങ്ങിമരിച്ചു; കൊല്ലം, മലപ്പുറം സ്വദേശികള്‍ അപകടത്തില്‍പ്പെട്ടു

അരുണാചലിൽ തണുത്തുറഞ്ഞ തടാകത്തിലൂടെ നടന്ന മലയാളി യുവാക്കൾ മുങ്ങിമരിച്ചു; കൊല്ലം, മലപ്പുറം സ്വദേശികള്‍ അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: അരുണാചൽ പ്രദേശിലെ തവാങ്ങിൽ വിനോദയാത്രയ്ക്കെത്തിയ രണ്ട് കേരള സഞ്ചാരികൾ മുങ്ങിമരിച്ചു. കൊല്ലം സ്വദേശി ദിനു (26) വിന്റെ മൃദദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്ന മാധവ് മഹാദേവിന്റെ (24) മൃദദേഹത്തിനായി തടാകത്തിൽ തിരച്ചിൽ തുടരുകയാണ്.

കൊല്ലം, മലപ്പുറം സ്വദേശികള്‍ അപകടത്തില്‍പ്പെട്ടു. കൊല്ലത്തുനിന്നും തവാങ്ങിലേക്ക് വിനോദയാത്രയ്‌ക്കെത്തിയ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. തണുത്തുറഞ്ഞ സേല തടാകത്തിന് മുകളിലൂടെ നടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മഞ്ഞുപാളി തകർന്ന് തടാകത്തിൽ വീണ സംഘാംഗത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദിനുവും മാധവും വെള്ളത്തിൽ വീഴുകയായിരുന്നു.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ നടന്ന അപകടത്തിൽ മറ്റ് അഞ്ചുപേരെ രക്ഷപ്പെടുത്തി. കാണാതായ മാധവിനായി തിരച്ചിൽ തുടരുകയാണ്.

അരുണാചൽ പോലീസ്, സശസ്ത്ര സീമാബെൽ (SSB), ദുരന്തനിവാരണ സേന എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ദിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ വെളിച്ചക്കുറവ് പ്രതികൂലമായതിനെത്തുടർന്ന് മാധവിനായുള്ള തിരച്ചിൽ വൈകിട്ടോടെ താൽക്കാലികമായി നിർത്തിവെച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more