1 GBP = 122.98
breaking news

യോവിൽ മലയാളി ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തിൽ മകരവിളക്ക് മഹോത്സവം ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു.

യോവിൽ മലയാളി ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തിൽ മകരവിളക്ക് മഹോത്സവം ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു.

യോവിൽ: യോവിൽ മലയാളി ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തിൽ മകരവിളക്ക് മഹോത്സവം ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. സമാജം രക്ഷാധികാരി രവികുമാർ ഭദ്ര ദീപം കൊളുത്തി ചടങ്ങുകൾ ആരംഭിച്ചു. ശ്രീ ഗോപീകൃഷ്ണൻ ഉണ്ണിത്താൻ മേൽ ശാന്തി ആയി പൂജാദികാര്യങ്ങൾക്ക് കാർമ്മികത്വം വഹിച്ചു. പ്രവീൺ കുമാറും ജിനീഷ് കുമാറും സഹ കാർമ്മികരും ആയി..മുഖ്യ മേൽശാന്തി ശ്രീ ഗോപീകൃഷ്ണൻ ഉണ്ണിത്താൻ കൊടിഏറ്റിയതോടെ ചടങ്ങുകൾ ആരംഭിച്ചു. അഭിഷേകം, നീരാഞ്ജനം, അർച്ചന, പടിപൂജ എന്നീ വഴിപാടുകൾ യഥാവിധി നടത്തി. രജീഷ് പരമേശ്വരന്റെ നേതൃത്വത്തിൽ അതിഗംഭീരമായ ഭജന ഭക്തർക്ക് നവ്യാനുഭവമായിരുന്നു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഭക്തജനങ്ങളുടെ അഭൂതപൂർവ്വമായ സാന്നിധ്യം ചടങ്ങ് ഗംഭീരമാക്കി.

മലയാളികളേക്കാൾ തമിഴ്-കർണാടക സംസ്ഥാനങ്ങളിൽ നിന്നും, ടോണ്ടൻ ഹിന്ദു സമാജത്തിൽ നിന്നും അയ്യപ്പ ഭക്തരുടെ വൻ പങ്കാളിത്തം ഈ വർഷത്തെ മകരവിളക്ക് മഹോത്സവത്തിലെ എടുത്തു പറയേണ്ട കാര്യം ആണ്.

ഉണ്ണിയപ്പം, പായസം, കേസരി തുടങ്ങി നിരവധി പ്രസാദങ്ങൾ നേദിക്കുവാൻ ഭക്തജനങ്ങളുടെ തിരക്ക് തന്നെ എല്ലാവരും ഈ മകരവിളക്ക് മഹോത്സവം ഹൃദയത്തിൽ ഏറ്റെടുത്തു എന്നതിന്റെ മകുടോദാഹരണം തന്നെ ആണ്.. സന്ധ്യ സുരേഷ്, രേഷ്മ ശ്യാം, പാർവണി പ്രവീൺ എന്നിവർ അയ്യപ്പ ചരിതത്തെ ആസ്പദമാക്കി നടത്തിയ നൃത്ത്യം നയനാന്ദകരം ആയിരുന്നു..

പതിനെട്ടാം പടിയും,കൽവിളക്കുകളും കൊടിമരവും അതി മനോഹരമായി നിർമ്മിച്ച് സമർപ്പിച്ച സമാജം വൈസ് പ്രസിഡന്റ് ശ്യാം കുമാറിനെ വേദിയിൽ ആദരിച്ചു.. മകര വിളക്ക് മഹോത്സവത്തിന്റെ വിജയത്തിന് വേണ്ടി പ്രയത്നിച്ച എല്ലാവർക്കും സമാജം പ്രസിഡണ്ട് സൂരജ് സുകുമാരനും, സെക്രട്ടറി റിജേഷ് രാജും, ട്രഷറർ ശ്രീലത മനോജും നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more