1 GBP = 122.91

Winter Celestia’26: വാൽമയുടെ ക്രിസ്മസ് – പുതുവത്സരാഘോഷം പ്രൗഢഗംഭീരമായി

Winter Celestia’26: വാൽമയുടെ ക്രിസ്മസ് – പുതുവത്സരാഘോഷം പ്രൗഢഗംഭീരമായി

ലെമിംഗ്ടൺ: വാർവിക് ആൻഡ് ലെമിംഗ്ടൺ മലയാളി അസോസിയേഷൻ (WALMA) സംഘടിപ്പിച്ച ക്രിസ്മസ് – പുതുവത്സരാഘോഷം ‘വിന്റർ സെലസ്റ്റിയ’26’ (Winter Celestia’26) വർണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. ജനുവരി 10-ന് നോർത്ത് ലെമിംഗ്ടൺ സ്‌കൂളിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്തു.
ഉച്ചയ്ക്ക് 12.30-ന് ആരംഭിച്ച പരിപാടികൾ യുക്മ (UUKMA) വെസ്റ്റ് ആൻഡ് ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് പ്രസിഡന്റ് ജോബി പുതുക്കുളങ്ങര, പ്രശസ്ത കൊറിയോഗ്രാഫറും കലാകാരനുമായ അനീഷ് റഹ്മാൻ എന്നിവർ ചേർന്ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

വാൽമ പ്രസിഡന്റ് അജീഷ് നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാൽമ സെക്രട്ടറി അരുൺ വിജയ്, യുക്മ വെസ്റ്റ് ആൻഡ് ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് സെക്രട്ടറി ലൂയിസ് മേനാച്ചേരി എന്നിവർ ചടങ്ങിലുടനീളം സാന്നിധ്യമറിയിക്കുകയും ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു.

വാൽമയിലെ അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ശാസ്ത്രീയ നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസ്, ഗാനമേള തുടങ്ങിയ പരിപാടികൾ കമ്മ്യൂണിറ്റിയുടെ കലാപരമായ മികവിനെ വിളിച്ചോതുന്നതായിരുന്നു.

തുടർന്ന് നടന്ന സ്നേഹവിരുന്നോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്. ഇൻഫിനിറ്റി മോർട്ട്ഗേജ് (Infinity Mortgage) ആയിരുന്നു പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ. ഉത്സവപ്രതീതി ഉണർത്തിക്കൊണ്ട് നടന്ന ഈ ആഘോഷം അംഗങ്ങൾക്കിടയിൽ സൗഹൃദവും ഐക്യവും പുതുക്കുന്നതിനുള്ള വേദിയായി മാറി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more