- പ്രളയത്തിൽ കാണാതായവരിൽ 105 ഇന്ത്യക്കാരും; ആകെ 384 യാത്രക്കാർ, പ്രാഥമിക പട്ടിക പുറത്തുവിട്ട് നേപ്പാൾ ടൂറിസം ബോർഡ്
- വടക്കൻ നേപ്പാളിൽ മിന്നൽ പ്രളയം; ഗ്രാമങ്ങൾ ഒലിച്ചുപോയി, മരണസംഖ്യ 95 ആയി, നിരവധി പേരെ കാണാനില്ല
- എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
- ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക
- സി.ജെ.പി പ്രതിധേധം; പൊലീസ് നടത്തിയ അതിക്രമം ക്രൂരവും അമാനുഷികവുമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ
- പാക് സൈനിക മേധാവി മുനീർ വീണ്ടും ഇറാനിൽ; സന്ദർശനം ട്രംപിനെ വിളിച്ച ശേഷം
- ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ്
ആവേശക്കടലായി ലെസ്റ്റർ കേരള കമ്മ്യൂണിറ്റി ‘ട്വന്റി-ട്വന്റി’ ആഘോഷം; മെഹർ സെന്ററിൽ ചരിത്രം കുറിച്ച് മലയാളി മഹാസംഗമം
- Jan 15, 2026
അനീഷ് ജോൺ
ലെസ്റ്റർ: യുകെയിലെ മലയാളി അസോസിയേഷനുകളിൽ പ്രൗഢി കൊണ്ടും സംഘാടകമികവ് കൊണ്ടും ഒന്നാം നിരയിലുള്ള ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ (LKC) ഇരുപതാം വാർഷികാഘോഷം ‘ട്വന്റി-ട്വന്റി: ഒരുമയുടെ പെരുമയുടെ ഇരുപത് വർഷങ്ങൾ’ മെഹർ സെന്ററിൽ അതിഗംഭീരമായി അരങ്ങേറി. ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ ചടങ്ങ് ഉച്ചയ്ക്ക് കൃത്യം 1:00-ന് വിസ്മയകരമായ ഓപ്പണിംഗ് ഷോയോടു കൂടി ആരംഭിച്ച് ആവേശത്തിന്റെ കൊടുമുടി പകർന്ന് അർദ്ധരാത്രി വരെ നീണ്ടുനിന്നു. 2005-ൽ വളരെ ചുരുങ്ങിയ നിലയിൽ പ്രവർത്തനം ആരംഭിച്ച്, ഇന്ന് യുകെ മലയാളി സമൂഹത്തിലെ അവിഭാജ്യ സംഘടനയായി മാറിയ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ (LKC) ഇരുപതാം വാർഷികാഘോഷത്തിൽ പ്രശസ്ത സിനിമ താരം ശങ്കർ, യുക്മ ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റിയൻ എന്നിവർ മുഖ്യാതിഥികളായി എത്തിയതോടെ വേദി താരപ്പൊലിമയിലായി. യുക്മ ദേശീയ കമ്മിറ്റി അംഗം ശ്രീ. ഡിക്സ് ജോർജ്, യുക്മ റീജിയണൽ പ്രസിഡന്റ് ശ്രീ. ജോബി പുതുക്കുളങ്ങര, വിവിധ തമിഴ് കമ്മ്യൂണിറ്റി നേതാക്കൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ മുൻ വർഷങ്ങളിലെ സാരഥികളെ ചടങ്ങിൽ ആദരിച്ചു.

പ്രശസ്ത പിന്നണി ഗായകനും കീറ്റാറിസ്റ്റുമായ ഷിനോ പോൾ, മെന്റലിസ്റ്റും മജീഷ്യനുമായ വിൽസൺ ചമ്പക്കുളം, ചലച്ചിത്ര താരം അനു ജോസഫ് എന്നിവർ ചേർന്നവതരിപ്പിച്ച ‘നക്ഷത്ര ഗീതം 2026’ മെഗാ ഷോയും, രഞ്ജിനി ജോസും ശ്രീനാഥ് ശിവശങ്കരനും നയിച്ച അഞ്ചുപേരടങ്ങുന്ന ലൈവ് ബാൻഡ് സംഗീതവും കാണികളെ വിസ്മയിപ്പിച്ചു. രഞ്ജിനി ജോസ് തന്റെ ബാൻഡുമായി നടത്തുന്ന ആദ്യ വിദേശഷോയ്ക്കാണ് ലെസ്റ്റർ സാക്ഷ്യം വഹിച്ചത്. പ്രശസ്തിയിലും എളിമ നിലനിർത്തുന്ന രണ്ട് കലാകാരന്മാരുടെ മാസ്മരിക പെർഫോമൻസ് സമയപരിധികൾ പോലും വിസ്മൃതിയിലാഴ്ത്തി. മനോഹരമായ അവതരണ ശൈലിയിലൂടെ ഐശ്വര്യ മഞ്ജുഷയും സ്മൃതി രാജീവും കാണികളെ കയ്യിലെടുത്തു.

വിസ്മയമായി ‘നക്ഷത്ര ഗീതം 2026’ മെഗാഷോയും RJ THE BAND ലൈവ് മ്യൂസിക് ഷോയും:
പ്രശസ്ത പിന്നണി ഗായകനും കീറ്റാറിസ്റ്റുമായ ഷിനോ പോൾ, മെന്റലിസ്റ്റും മജീഷ്യനുമായ വിൽസൺ ചമ്പക്കുളം, ചലച്ചിത്ര താരം അനു ജോസഫ് എന്നിവർ ചേർന്നവതരിപ്പിച്ച ‘നക്ഷത്ര ഗീതം 2026’ മെഗാഷോയോടെയാണ് ഇരുപതാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ശേഷം രാത്രി വൈകുവോളം നീണ്ടുനിന്ന ആഘോഷത്തിൽ രഞ്ജിനി ജോസും ശ്രീനാഥ് ശിവശങ്കരനും നയിച്ച അഞ്ചുപേരടങ്ങുന്ന ലൈവ് ബാൻഡ് സംഗീതം കാണികളെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചു. ഗാനമേള എന്ന സ്ഥിരം ശൈലിയിൽ നിന്നും ‘RJ THE BAND’ എന്ന വേറിട്ട കോൺസെപ്റ്റിലേക്ക് ചുവടുമാറ്റിയ രഞ്ജിനി ജോസ് തന്റെ ബാൻഡുമായി വിദേശത്ത് നടത്തുന്ന ആദ്യ ലൈവ് ഷോ എന്ന സവിശേഷതയും ഈ ഇരുപതാം വാർഷികാഘോഷത്തിനുണ്ടായിരുന്നു. ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഈ ഒരൊറ്റ പരിപാടിക്ക് വേണ്ടി മാത്രമായി എൽ.കെ.സി നേരിട്ട് സ്പോൺസർ ചെയ്താണ് രഞ്ജിനിയുടെ അഞ്ചംഗ ബാൻഡിനെ നാട്ടിൽ നിന്നും യുകെയിൽ എത്തിച്ചത്. ഇരുപത് വർഷത്തിലേറെയായി നിരവധി ചിത്രങ്ങളിൽ പിന്നണി പാടിയും ‘മേലേ വാര്യത്തെ മാലാഖക്കുട്ടികൾ’ ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ചും സംഗീത-സിനിമ ലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയാണ് രഞ്ജിനി ജോസ്. പ്രശസ്തിയുടെ കൊടുമുടിയിലും എളിമ നിലനിർത്തുന്ന രഞ്ജിനിക്കൊപ്പം, ഐഡിയ സ്റ്റാർ സിംഗർ റണ്ണറപ്പും പിന്നണി ഗായകനും സംഗീത സംവിധായകനുമായ ശ്രീനാഥ് ശിവശങ്കരൻ കൂടി ചേർന്നപ്പോൾ മാസ്മരിക പെർഫോമൻസ് സമയപരിധികൾ പോലും വിസ്മൃതിയിലാഴ്ത്തി. ‘ഒരു കുട്ടനാടൻ ബ്ലോഗ്’ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായും ശ്രദ്ധേയനായ ശ്രീനാഥ് തന്റെ പ്രസന്നമായ അവതരണത്തിലൂടെ കാണികളെ കയ്യിലെടുത്തു. ഇവർക്കൊപ്പം ‘വാഴ’, ‘ഗുരുവായൂർ അമ്പല നടയിൽ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ ഫ്ലൂട്ടിസ്റ്റ് സുബിൻ ജേഴ്സൺ, രാജ്യാന്തര ജാസ് ഫെസ്റ്റിവലുകളിൽ ഉൾപ്പെടെ പങ്കെടുത്തിട്ടുള്ള ഡ്രമ്മർ അരുൺരൂപ്, വിവിധ സംഗീത ശൈലികളിൽ പ്രാവീണ്യമുള്ള ബാസിസ്റ്റ് ലെസ്‌ലി റോഡ്രിഗസ്, ലീഡ് ഗിറ്റാറിസ്റ്റ് ബെവൻ കോറയ, ചാൾസ് (കീബോർഡിസ്റ്റ്), സൗണ്ട് എൻജിനീയർ നിജിത്ത് എന്നിവരായിരുന്നു അണിനിരന്നത്. തമിഴ് കൂത്ത് പാട്ടുകളും ഫാസ്റ്റ് നമ്പറുകളും ഹൃദ്യമായ മെലഡികളുമായി അവർ മണിക്കൂറുകളോളം കാണികളെ വിസ്മയിപ്പിച്ചു.

പ്രൗഢഗംഭീരമായ പൊതുസമ്മേളനം:
പ്രസിഡന്റ് അജീഷ് കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിന് സെക്രട്ടറി സ്മൃതി രാജീവ് സ്വാഗതം ആശംസിച്ചു. ജനറൽ കൺവീനർ രമേശ് ബാബു സംഘടനയുടെ നാൾവഴികളെക്കുറിച്ച് സംസാരിക്കുകയും മുന്നോട്ടും ഇതേ ഒത്തൊരുമയോടെ പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു.മുഖ്യാതിഥിയായ സിനിമാതാരം ശങ്കർ തന്റെ ഭാര്യ ചിത്ര ലക്ഷ്മിക്ക് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുമായുള്ള ആത്മബന്ധവും ഈ നഗരത്തോടുള്ള തന്റെ പ്രിയവും പങ്കുവെച്ചു. മറ്റൊരു മുഖ്യാതിഥിയായ യുക്മ ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റിയൻ, യുക്മയുടെ രൂപീകരണത്തിൽ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിക്കുള്ള ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ചത് സദസ്സിൽ വലിയ കൈയടികൾക്ക് കാരണമായി. സംഘടനയുടെ ഇരുപത് വർഷത്തെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച മുൻ പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും ഖജാൻജിമാരെയും വേദിയിൽ ആദരിച്ചു. വൈസ് പ്രസിഡന്റ് അനീഷ് ജോൺ ഇവരെ വേദിയിലേക്ക് ആനയിച്ചു. മുൻകാല സാരഥികളുടെ ഒത്തുചേരലും ഫോട്ടോ സെഷനും ചടങ്ങിലെ വൈകാരികമായ നിമിഷങ്ങളിലൊന്നായി.

നൂറുകണക്കിന് അംഗങ്ങളുടെ അകമ്പടിയോടെ ഇരുചക്ര വാഹനത്തിൽ സാന്താക്ലോസുമാരായി ജോമോനും ജെയ്‌സണും വേദിയിലേക്ക് എത്തിയത് ആഘോഷങ്ങൾക്ക് ഇരട്ടി മധുരം പകർന്നു. ചരിത്രവും നർമ്മവും ചാലിച്ചവതരിപ്പിച്ച പ്രസംഗത്തിലൂടെ ഇവർ ഏവരുടെയും കൈയ്യടി നേടി. വിശിഷ്ടാതിഥികളോടൊപ്പം ചേർന്ന് കേക്ക് മുറിച്ച് ഇവർ ക്രിസ്മസ് സ്നേഹം പങ്കുവെച്ചു. കേരള മുഖ്യമന്ത്രി, സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എംപിമാരായ രാഹുൽ ഗാന്ധി, സുരേഷ് ഗോപി, ശശി തരൂർ, ഷാഫി പറമ്പിൽ എന്നിവർ ഇരുപതാം വാർഷികത്തിന് നൽകിയ ആശംസ സന്ദേശങ്ങളും ചടങ്ങിൽ പ്രദർശിപ്പിച്ചു.

കമ്മ്യൂണിറ്റി അംഗങ്ങളുടെ സർഗ്ഗാത്മകത വിളിച്ചോതുന്ന വിവിധ കലാസൃഷ്ടികൾ ഉൾപ്പെടുത്തി പുറത്തിറക്കിയ ‘സൃഷ്ടി’ എന്ന ഡിജിറ്റൽ മാഗസിൻ യുക്മ പ്രസിഡന്റ് ശ്രീ. എബി സെബാസ്റ്റ്യൻ പ്രകാശനം ചെയ്തു. പ്രജീഷ് സി. തിലക് ആണ് ഈ മാഗസിൻ ഡിസൈൻ ചെയ്തത്. സംഘടനയുടെ ഡിജിറ്റൽ മുഖമായി മാറിയ LKC മൊബൈൽ ആപ്പിന്റെയും, പ്രധാന സപ്പോർട്ടറായ സ്വർണ്ണം നല്ലെണ്ണ ഗ്രൂപ്പിന്റെ ‘സ്വർണ്ണം ഫ്രോസൺ ഫുഡിന്റെയും’ ഉദ്ഘാടനം ശങ്കർ നിർവ്വഹിച്ചു. മൊബൈൽ ആപ്പ് സൗജന്യമായി നിർമ്മിച്ച് നൽകിയ മീഡിയ ടീം കോർഡിനേറ്റർ അഭിലാഷ് സുരേശനെയും ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയ പ്രജീഷ് തിലകിനെയും ചടങ്ങിൽ ആദരിച്ചു.

മനം കവർന്ന് കലാപരിപാടികൾ:
ആഘോഷങ്ങളുടെ ഹൃദയമിടിപ്പായത് LKC അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വർണ്ണാഭമായ കലാപരിപാടികളാണ്. കണ്ണെടുക്കാൻ കഴിയാത്ത വിധം അത്യുഗ്രൻ പ്രകടനങ്ങളാണ് കലാമത്സര വിജയികൾ സ്റ്റേജിൽ അണിയിച്ചൊരുക്കിയത്. വൈകിട്ട് 6:00 മണി വരെ നീണ്ടുനിന്ന ഈ കലാവിരുന്നിന് പ്രോഗ്രാം കോർഡിനേറ്റർമാരായ അജയ് പെരുമ്പലത്ത്, ചന്ദന സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിന്റെ അക്ഷീണ പരിശ്രമത്തിന് തിളക്കം കൂട്ടി. പരിപാടികൾ ഏകോപിപ്പിച്ച അധ്യാപകരെയും ഡാൻസ് സ്കൂളുകളായ കലാകേന്ദ്ര (ചന്ദന സുരേഷ്), ലാസ്യ കലാകേന്ദ്ര (ഗീതു ശ്രീജിത്ത്), ദേവകല ഡാൻസ് അക്കാദമി (നീരജ കലേഷ്), നൃത്യതി (അഷിത) എന്നിവരെയും ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു. ലെസ്റ്റർ ഐക്കൺസ് ക്രിക്കറ്റ് ക്ലബ്ബ് അംഗങ്ങളുടെ പ്രകടനം വേറിട്ടുനിന്നു. മനോഹരമായ അവതരണ ശൈലിയിലൂടെ ഐശ്വര്യ മഞ്ജുഷയും സ്മൃതി രാജീവും കാണികളെ കയ്യിലെടുത്തു. പരിപാടിയുടെ മുഖ്യ അവതാരകയായി തിളങ്ങിയ ഐശ്വര്യ മഞ്ജുഷയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ഒട്ടും വിരസതയില്ലാത്ത അവതരണത്തിലൂടെ മണിക്കൂറുകളോളം കാണികളെ വേദിയിലേക്ക് പിടിച്ചിരുത്താൻ ഐശ്വര്യയ്ക്ക് സാധിച്ചു. തടസ്സങ്ങളില്ലാത്ത സംസാരശൈലിയും പോസിറ്റീവ് എനർജിയും, തമാശകൾ കലർത്തിയുള്ള അവതരണവും പരിപാടിക്ക് പുതിയൊരു ഉന്മേഷം പകർന്നു. ഓരോ നിമിഷവും കാണികളുമായി സംവദിച്ചും അവരിൽ ആവേശം നിറച്ചും ഐശ്വര്യ തന്റെ നേതൃപാടവം തെളിയിച്ചു. ‘LKC ഹൃദയം’ പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിഗണന ആവശ്യമുള്ളവർക്കായി കമ്മിറ്റിയംഗം പ്രിൻസിന്റെ നേതൃത്വത്തിൽ ക്യൂ ഇല്ലാത്ത പ്രവേശനം ഉൾപ്പെടെയുള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

ലൈഫ് ലൈൻ പ്രൊട്ടക്ട്, ഗിലാനീസ് സൂപ്പർ സ്റ്റോർ, മാർഷലോ കാർ ഇൻഷുറൻസ്, കല്യാൺ ജ്വല്ലേഴ്സ് എന്നീ പ്രൈം സപ്പോർട്ടേഴ്സിനൊപ്പം ജിയ ട്രാവൽസ്, ലൂയിസ് കെന്നഡി സോളിസിറ്റേഴ്സ്, ഇലവൻ ഏയ്‌സ്, വൗ ഹോംസ്, മുത്തൂറ്റ് ഫിനാൻസ്, സതേൺ സ്പൈസസ് റസ്റ്റോറന്റ്, കാവ്യ സിൽക്സ്, ഷാൻ പ്രോപ്പർട്ടീസ്, കേരള ഡിലൈറ്റ്‌സ്, തെരേസാസ് ലണ്ടൻ, ഹൗസ് ഓഫ് ബേക്കിലിൻ റസ്റ്റോറന്റ്, ചാക്കോ കോട്ടേജസ്, ലോ ആൻഡ് ലോയേഴ്സ്, എ വൺ കാർസ് എന്നിവർ പരിപാടിക്ക് കരുത്തുപകർന്നു.

പ്രോഗ്രാം കൺവീനർ രമേശ് ബാബുവിന്റെ നേതൃത്വത്തിൽ അജയ് പെരുമ്പലത്ത്, ചന്ദന സുരേഷ്, ടിറ്റി ജോൺ, ബിജു മാത്യു, ജോർജ് കളപ്പുരക്കൽ, ജഗൻ പാടച്ചിറ എന്നിവർ വിവിധ കമ്മിറ്റികൾ ഏകോപിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റിയിൽ സോണി ജോർജ്, ജോർജ് കാട്ടാമ്പിള്ളി, വരുൺ, പ്രിൻസ്, ഐശ്വര്യ, അഷിത, ഗീതു, അനീഷ് ജോൺ, അജിത് സ്റ്റീഫൻ എന്നിവരും, റിസപ്ഷൻ കമ്മിറ്റിയിൽ ആൽവിൻ, റോബിൻ, ജിജോ, ബെൻസി, ബിൻസി, പ്രവീൺ പങ്കജ്, രേവതി വെങ്ങലോട്ട്, പ്രദീപ് നൈനാൻ, അനു അമ്പി, ശ്യാം എന്നിവരും പ്രവർത്തിച്ചു. മീഡിയ മാനേജ്‌മെന്റ് അഭിലാഷ്, കൃഷ്ണകുമാർ എന്നിവരും നിർവ്വഹിച്ചു.

ടിറ്റി ജോൺ, ജോർജ് കളപ്പുരക്കൽ എന്നിവരുടെ നേതൃത്വത്തിൽ ഷെഫ് ജെയ്‌സണും ടീമും LKC ഫുഡ് കമ്മിറ്റിയും ചേർന്നപ്പോൾ വിപുലമായ വിരുന്നാണ് ആഘോഷത്തിൽ പങ്കുചേർന്നവർക്കായി ഒരുക്കിയത്. ബിജു പോൾ, ജെയിൻ ജോസഫ്, വിനീത് നായർ, അരുൺ ഉമ്മൻ, ജോസ്റ്റിൻ, ജെയ്‌സൺ, ബിനോയ്, ജോസ് തോമസ്, ജോസ് പള്ളിപ്പാടൻ, രാജേഷ് ട്രീസൻ, ലൂയിസ് കെന്നഡി, ലൈജു വടക്കൻ, പൗലോസ് കുട്ടി, സോജൻ ജോൺ, ജോസ് ജെയിംസ് വട്ടക്കുന്നേൽ, ജോസ് ജോസഫ്, ബിനു ശ്രീധരൻ, രെജു രാഘവൻ എന്നിവർ കിച്ചൺ-ഫുഡ് കൗണ്ടറുകളുടെ ഭാഗമായി സഹകരിച്ചു.
പരിപാടിയിൽ പങ്കുചേരാൻ എത്തിയവരെ കാത്തിരുന്നത് ആവേശകരമായ സമ്മാനപ്പെരുമഴയായിരുന്നു. ഗിലാനി സൂപ്പർ മാർക്കറ്റ് സംഘടിപ്പിച്ച ‘ഷോപ്പ് ചെയ്യൂ, സ്വർണ്ണം സമ്മാനമായി നേടൂ’ റാഫിൾ പദ്ധതിയിലെ വിജയികൾക്ക് സ്വർണ്ണനാണയങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. കല്യാൺ ജ്വല്ലറി ഒരുക്കിയ ഒരു ഗ്രാം സ്വർണ്ണനാണയത്തിനുള്ള റാഫിൾ വിജയികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. ലെസ്റ്റർ കേരള കമ്മ്യൂണിറ്റി ആഘോഷത്തിൻ്റെ ഭാഗമായി സ്വന്തംനിലയിൽ സംഘടിപ്പിച്ച ആവേശകരമായ റാഫിൾ നറുക്കെടുപ്പിൽ ഭാവന (1 പവൻ), സുനിൽ പെരേര (1/2 പവൻ), ജിനു കുര്യൻ (iPad), അജ്മൽ ബഷീർ (4K TV), ജോസ്‌ന ടോജോ & ഭാവന G G (നിൻജ എയർ ഫ്രയർ), റോക്ക് അഡ്‌സൺ, മനോജ് വി, ധനിക് പ്രകാശ്, ഭൂമിക, ആൻസി ആന്റണി (ഗിഫ്റ്റ് വൗച്ചറുകൾ) എന്നിവർ വിജയികളായി. കൂടാതെ, ലൈഫ്‌ലൈൻ ഇൻഷുറൻസ് & മോർട്ട്ഗേജ് നടത്തിയ റാഫിൾ വിജയിക്കും ചടങ്ങിൽ സമ്മാനം നൽകി. ഇരുപതാം വാർഷികം പ്രമാണിച്ച് മാർഷലോ കാർ ഇൻഷുറൻസ് കമ്പനി പുതിയ ഡ്രൈവർമാർക്കായി ‘LKC90’ എന്ന സ്പെഷ്യൽ ഡിസ്കൗണ്ട് കോഡും പ്രഖ്യാപിച്ചു.
കമ്മിറ്റി അംഗങ്ങൾക്ക് പുറമേ ടോജോ ജോസഫ്, ജിഷ ടോജോ, അനൂപ് (ഡ്രീംസ്), ബിനു കെറ്ററിംഗ്, റോബിൻസ്, ലിജോ നെല്ലിയാനി, ജോർജ് തോമസ് പാലാ, വിനി സനീഷ്, ധന്യ അജേഷ്, സ്വപ്ന, ശ്രീനാഥ് (ലൈറ്റ് & സൗണ്ട്), ജിസ്‌മോൻ (ലൈവ് സ്ട്രീമിംഗ്), അലൻ ( പോസ്റ്റർ ഡിസൈനർ), ക്യാമറമാൻമാരായ സാജു അത്താണി ബെറ്റർ ഫ്രെയിംസ്, സജീഷ് ആത്മ മീഡിയ, ടോംസ് ബെറ്റർ ഫ്രെയിംസ് എന്നിവർക്കും വോളന്റിയർമാർക്കും ജോയിന്റ് കൺവീനർ ജഗൻ പടച്ചിറ നന്ദി രേഖപ്പെടുത്തി.
ഈ പ്രൗഢഗംഭീരമായ ആഘോഷത്തിന് സാക്ഷിയാകാൻ എത്തിയ എല്ലാ LKC അംഗങ്ങൾക്കും, കുടുംബങ്ങൾക്കും, സുഹൃത്തുക്കൾക്കും, പരിപാടിക്ക് പൂർണ്ണ പിന്തുണ നൽകിയ ഇതര സാംസ്‌കാരിക സംഘടനകളിലെ സുഹൃത്തുക്കൾക്കും ജഗൻ പാടാച്ചിറ ഹൃദയം നിറഞ്ഞ നന്ദി അർപ്പിച്ചു. കഴിഞ്ഞ 20 വർഷത്തെ അഭിമാനകരമായ ഈ യാത്ര സാധ്യമാക്കിയ ഓരോ വ്യക്തിയെയും സ്നേഹത്തോടെ സ്മരിച്ചുകൊണ്ടും, ലെസ്റ്റർ കേരള കമ്മ്യൂണിറ്റി വരും വർഷങ്ങളിൽ കൂടുതൽ ഉയരങ്ങളിലേക്ക് ഒരുമിച്ച് മുന്നേറട്ടെ എന്ന് ആശംസിച്ചുകൊണ്ടുമാണ് ‘ട്വന്റി-ട്വന്റി’ ആഘോഷങ്ങൾക്ക് ഔദ്യോഗികമായി കൊടിയിറങ്ങിയത്. വരും തലമുറകൾക്കും മാതൃകയാക്കാവുന്ന ഒരുമയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും ഉജ്ജ്വലമായ അടയാളപ്പെടുത്തലായി ഈ വാർഷികാഘോഷം ലെസ്റ്ററിന്റെ ചരിത്രത്തിൽ ഇടംപിടിച്ചു.





























































Latest News:

പ്രളയത്തിൽ കാണാതായവരിൽ 105 ഇന്ത്യക്കാരും; ആകെ 384 യാത്രക്കാർ, പ്രാഥമിക പട്ടിക പുറത്തുവിട്ട് നേപ്പാൾ ...
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ 105 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 384 യാത്ര...World
വടക്കൻ നേപ്പാളിൽ മിന്നൽ പ്രളയം; ഗ്രാമങ്ങൾ ഒലിച്ചുപോയി, മരണസംഖ്യ 95 ആയി, നിരവധി പേരെ കാണാനില്ല
കാഠ്മണ്ഡു: നേപ്പാളിൽ തിബത്ത് അതിർത്തിക്കു സമീപം വൻ മിന്നൽ പ്രളയം. റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത...World
എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ...
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബ...Latest News
ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറ...Latest News
ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ
ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന്...Kerala
മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ
തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്...Kerala
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പി...Latest News
കൃഷിവകുപ്പിന്റെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റ കർഷകർക്ക് പണമില്ല; കൃഷി വകുപ്പിന്റെ കതിർ ആപ്പ് സംവിധാനം ...
കൃഷിവകുപ്പിന്റെ കതിർ പദ്ധതി കർഷകർക്ക് തിരിച്ചടിയായി. ഓണ വിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ കർഷകർ പ്രതിസന...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ പുറത്ത് മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച ദുരന്തത്തില്‍ പുതിയ വഴിത്തിരിവ്. കൗമാരക്കാരനായ മകന്റെ അമ്മയുടെ ഒരു പഴയ സോഷ്യല്‍ മീഡിയ പോസ്റ്റ് പുറത്തുവന്നതോടെ കേസ് അന്വേഷണത്തിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. 18 കാരനായ കുനാല്‍ ചാന്ദ്ഗുഡെ മലയിടുക്കിന്റെ അരികില്‍ നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോകളില്‍ ഉണ്ടായിരുന്നു. മണിക്കൂറുകളോളമാണ് മാതാപിതാക്കളായ മുരളിധറും സംഗീതയും അവനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ കുനാലിനെ രക്ഷപ്പെടുത്താന്‍ പിതാവ്
- ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇന്നലെയാണ് റെയ്ഡ് നടന്നത്. ഹാക്കിങ് പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി NIA അറിയിച്ചു. 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെ പിടിച്ചെടുത്തു
- ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന് വിധിച്ച റാം റഹീമിന് ലഭിക്കുന്നത് ഇത് പതിനേഴാമത്തെ പരോളാണ്. ഇത്തവണ 21 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് അഴിക്കുള്ളിലാകുന്നത്. 2026-ൽ മാത്രം ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ
- മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാൽ ഉത്രാടപ്പാച്ചിൽ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത് ഉത്രാടദിനത്തിൽ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂർവിക
- തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂര്‍ കോഴിക്കോട് വയനാട് എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ജാഗ്രതയുടെ ഭാഗമായി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages