1 GBP = 123.76
breaking news

ഹെറിഫോഡ് സെന്റ് ബഹനാൻ ഇന്ത്യൻ ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയിറങ്ങി

ഹെറിഫോഡ് സെന്റ് ബഹനാൻ ഇന്ത്യൻ ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയിറങ്ങി

അരുൺ ജോർജ്ജ്

ഹെറിഫോഡ് സെന്റ് ബഹനാൻ ഇന്ത്യൻ ഓർത്തഡോൿസ്‌ പള്ളി പെരുന്നാൾ കൊടിയിറങ്ങി. 9,10തീയതികളിൽ നടന്ന പെരുന്നാൾ ആദ്യദിവസം വൈകുന്നേരം 5മണിയ്‌ക്ക് ഇടവക വികാരി ഫാദർ രെഞ്ചു സ്കറിയ കൊടി ഉയർത്തിയതോടെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ശേഷം സന്ധ്യാ നമസ്കാരം, ഇടവക ഗായകസംഘം നടത്തിയ ഗാനശുശ്രൂഷ യ്‌ക്ക് ശേഷം ഫാദർ മാത്യൂസ് കുര്യാക്കോസ് പെരുന്നാൾ ഒരുക്കധ്യാനത്തിന് നേതൃത്വം കൊടുത്തു 9മണിയോടെ സമാപിച്ചആദ്യദിവസം പിറ്റേന്നു രാവിലെ 8മണിയ്ക്ക് പ്രഭാത നമസ്കാരം, വിശുദ്ധ കുർബ്ബാന, മാധ്യസ്ഥപ്രാർത്ഥന, ഭക്തി നിർഭര മായ പ്രദിക്ഷിണം, ആ ശീർവാദം, വെച്ചൂട്ട്, കൊടിയിറക്ക് എന്നീ പരിപാടികളോടെ പെരുന്നാൾ സമാപിച്ചു.

ഇടവക വികാരി ഫാദർ രെഞ്ചു സ്കറിയ, ഭദ്രാസന സെക്രട്ടറി ഫാദർ വർഗീസ്‌ മാത്യു, ഫാദർ മാത്യൂസ് കുര്യക്കോസ് എന്നീ വൈദീകർ ശു ശ്രൂഷകൾക്ക് കാർമ്മികത്വം വഹിച്ചു, പള്ളി മാനേജിങ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടവക ജനങ്ങളുടെ സഹകരണതോടെ നടന്ന പെരുന്നാൾ അനുഗ്രഹമാ യി തീരുവാൻ സഹകരിച്ച എല്ലാവർക്കും ഇടവക ട്രസ്റ്റി ശ്രീ ജെയ്സൺ ആറ്റുവാ, സെക്രട്ടറി ശ്രീമതി സിജോ ജോയ്, പെരുന്നാൾ കൺ വീനർ ശ്രീ, ജേക്കബ് തരകൻ എന്നിവർ നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more