ബാൻബറി: യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ തന്നെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ ഐ എം എ ബാൻബറിക്ക് നവനേതൃത്വം. പ്രസിഡന്റായി രണദേവൻ ബാലൻ, സെക്രട്ടറിയായി ചാർളി മാത്യു, ട്രഷററായി റെജിമോൻ ലൂക്കോസ് എന്നിവരാകും ഐ എം എ ബാൻബറിയെ മുൻ നിരയിൽ നിന്ന് നയിക്കുക. ഏറെ പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് ഇക്കുറി തിരഞ്ഞെടുപ്പ് നടന്നത്. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ചാർളി മാത്യു യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റ് കൂടിയാണ്.
വൈസ് പ്രസിഡന്റായി ഫെമി ജോസും, ജോയിന്റ് സെക്രട്ടറിയായി അനിറ്റമോൾ ജോസഫും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കറസ്പോണ്ടൻസ് സെക്രട്ടറിയായി കിച്ചു സനത് കുമാറും, പ്രോഗ്രാം കോർഡിനേറ്റർമാരായി ശരണ്യ വിജയകുമാറും ഉമേഷ് ചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. സ്പോർട്ട്സ് കോർഡിനേറ്ററുടെ ചുമതല പ്രതീഷ് വാണിയനാണ്. കമ്മിറ്റിയംഗങ്ങളായി ഷിബു ചാക്കോ, ആസിഫ് റഷീദ്, റ്റിജു തങ്കച്ചൻ, അജേഷ് ജോർജ്ജ്, സനീഷ് മാത്യു, വിജിൽ വത്സലൻ, റിയ അലക്സ്, പ്രെറ്റി വർഗ്ഗീസ്, പ്രീതി ലതീഷ് തുടങ്ങിയവരും യുക്മ പ്രതിനിധികളായി ജിസ്മോൻ സേവ്യർ, ജിനേഷ് കുന്നേൽ തോമസ്, ചാർളി മാത്യു തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടു.
ഇക്കഴിഞ്ഞ ജനുവരി മൂന്നിന് ഐ എം എ ബാൻബറി ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷത്തോടനുബന്ധിച്ച് പ്രസിഡന്റ് ഷിബു ചാക്കോയുടെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയിൽ ചാമ്പ്യൻ പട്ടം ഉൾപ്പെടെ നിരവധി അഭിമാനകരമായ നേട്ടങ്ങളാണ് ഐ എം എ ബാൻബറി കൈവരിച്ചതെന്നും ഏവർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും നവനേതൃത്വത്തിന് അഭിനന്ദനങ്ങൾ നേരുന്നുവെന്നും ഷിബു ചാക്കോ പറഞ്ഞു. തുടർന്ന് പുതിയ ഭരണസമിതി ഐ എം എ ബാൻബറിയുടെ നേതൃത്വം ഏറ്റെടുത്തു.
click on malayalam character to switch languages