ലണ്ടൻ: ബ്രിട്ടൻ “ആഭ്യന്തര കലാപത്തിന്റെ” വക്കിലാണെന്നും നിഗൽ ഫാരേജിന്റെ നേതൃത്വത്തിലുള്ള ഒരു സർക്കാരിന് മാത്രമേ അത് തടയാൻ കഴിയൂ എന്നും അവകാശപ്പെട്ടുകൊണ്ട് മുൻ കൺസർവേറ്റീവ് ചാൻസലർ നാദിം സഹാവി റിഫോം യുകെയിലേക്ക് കൂറുമാറി. യുകെ ഇരുണ്ടതും അപകടകരവുമായ ഒരു നിമിഷത്തിലെത്തിയതായി തനിക്ക് തോന്നുന്നുവെന്നും രാജ്യത്തിന് മഹത്തായ ഒരു വിപ്ലവം ആവശ്യമാണെന്നും പറഞ്ഞുകൊണ്ടാണ്, താൻ എന്തിനാണ് നിഗൽ ഫാരേജിന്റെ പാർട്ടിയിൽ ചേരുന്നതെന്ന് അദ്ദേഹം വിശദീകരിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ട്രാറ്റ്‌ഫോർഡ്-ഓൺ-അവോണിന്റെ എംപി സ്ഥാനം രാജിവച്ച സഹാവി, ഫറേജിന്റെ പാർട്ടിയിൽ ചേർന്ന ഏറ്റവും മുതിർന്ന മുൻ കൺസർവേറ്റീവ് നേതാക്കളിലൊരാളാണ്. അതേസമയം ഫരാജ് നേരത്തെ നദീം സഹാവിക്കെതിരെ നടത്തിയ വംശീയമായ അധിക്ഷേപ പരാമർശങ്ങളെക്കുറിച്ച് പത്രസമ്മേളനത്തിൽ പത്രപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
നികുതി കാര്യങ്ങളിൽ എച്ച്എംആർസി ഡിക്ലറേഷൻ പ്രഖ്യാപിക്കുന്നതിൽ പരാജയപ്പെട്ടതിലൂടെ മന്ത്രിതല കോഡ് ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് 2023-ൽ റിഷി സുനക് സഹാവിയെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ബോറിസ് ജോൺസന്റെ കീഴിൽ രണ്ട് മാസം ചാൻസലറായിരുന്ന സഹാവി 2018 മുതൽ 2023 വരെ മന്ത്രിയായി സേവനമനുഷ്ഠിച്ചു.
അഭിപ്രായ സ്വാതന്ത്ര്യമില്ലായ്മയും, ഉയർന്ന നികുതി ചുമത്തലും രാജ്യ താത്പര്യങ്ങൾക്കും തന്നെ എതിരായ പ്രവർത്തികളാണ് നിലവിൽ പ്രവർത്തിച്ച് കൊണ്ടിരുന്ന പാർട്ടികളിൽ നിന്ന് ലഭിക്കുന്നതെന്ന ആശങ്കകൾ പങ്കു വച്ച് കൊണ്ടാണ് റിഫോമിൽ ചേരാൻ തീരുമാനിച്ചതായി സഹാവി പറഞ്ഞു. പാർട്ടിയുടെ ട്രഷററും വ്യക്തിപരമായ സുഹൃത്തുമായ നിക്ക് കാൻഡി ഇതിൽ ഒരു പാലമായി പ്രവർത്തിച്ചു. പുതിയ സംഭാവനകൾ കൊണ്ടുവരാൻ സഹായിക്കുന്നതിന് മുൻ എംപിക്ക് കഴിയട്ടെയെന്ന് ഫാരേജ് പറഞ്ഞു. ഇതുവരെ ഏകദേശം ഇരുപതോളം മുൻ കൺസർവേറ്റിവ് എംപിമാരാണ് റിഫോം യുകെയിൽ ചേർന്നത്.
അതേസമയം ചുമതലകൾ സംബന്ധിച്ച വാഗ്ദാനങ്ങളൊന്നും ഇല്ലന്നും, റിഫോം കാൽപ്പടയാളിയായി പ്രവർത്തിക്കുമെന്നും സഹാവി തറപ്പിച്ചു പറഞ്ഞു.
click on malayalam character to switch languages