1 GBP = 123.76
breaking news

കഴിഞ്ഞ എട്ട് വർഷക്കാലമായി താൻ അനുഭവിക്കുന്നത് കൊടിയ യാതനകൾ; ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റ്

കഴിഞ്ഞ എട്ട് വർഷക്കാലമായി താൻ അനുഭവിക്കുന്നത് കൊടിയ യാതനകൾ; ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റ്

ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റ് കഴിഞ്ഞ എട്ട് വർഷക്കാലമായി താൻ അനുഭവിക്കുന്ന കൊടിയ യാതനകൾ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. സിസ്റ്ററിന്റെ വാക്കുകൾ വീണ്ടും ചർച്ചയാവുകയാണ്.

തന്റെ കൈകളും കാലുകളും കെട്ടപ്പെട്ട നിലയിലാണ് ഇപ്പോൾ തന്റെ ജീവിതമെന്നും കടുത്ത ഒറ്റപ്പെടുത്തലും കല്ലേറും കാരണം കൂടെയുണ്ടായിരുന്ന മൂന്ന് കന്യാസ്ത്രീകൾ സഭ വിട്ടുപോയെന്നും സിസ്റ്റർ റാണിറ്റ് വെളിപ്പെടുത്തി.

പരാതി സഭയ്ക്കകത്ത് പറഞ്ഞതോടെ തന്നെ ഒറ്റപ്പെടുത്തി.കുടുംബത്തെയും കന്യാസ്ത്രീകളെയും കള്ളക്കേസില്‍ കുടുക്കിയെന്നും സിസ്റ്റർ തുറന്നു പറഞ്ഞു.കൂടാതെ, മഠത്തില്‍ തയ്യല്‍ ജോലി ചെയ്താണ് ബാക്കിയുള്ള ഞങ്ങള്‍ മൂന്ന് പേര്‍ കഴിയുന്നതെന്നും സഭ നേതൃത്വത്തിന്റെ നിശബ്ദതയാണ് തെരുവിലേക്ക് എത്തിച്ചത്. പീഡന പരാതി സഭയ്ക്കകത്ത് പറഞ്ഞതോടെ തന്നെ ഒറ്റപ്പെടുത്തി.

കുടുംബത്തെയും കന്യാസ്ത്രീകളെയും ബിഷപ് ഫ്രാങ്കോ കള്ളക്കേസില്‍ കുടുക്കാന്‍ നോക്കി. ബിഷപ് ഫ്രാങ്കോയ്ക്ക് സഹായം ചെയ്യുന്ന കന്യാസ്ത്രീകള്‍ മഠത്തില്‍ ഉണ്ടായിരുന്നു. പണം കിട്ടാത്തത് കൊണ്ടാണ് പരാതി എന്ന വ്യാജ പ്രചാരണം നടന്നു. രൂപതയില്‍ നിന്നോ ഫ്രാങ്കോയില്‍ നിന്നോ ഒരു രൂപ കൈപറ്റിയിട്ടില്ല എന്നും സിസ്റ്റര്‍ പറയുന്നു.

താൻ പതിമൂന്ന് തവണ പീഡിപ്പിക്കപ്പെട്ടിട്ടും എന്തുകൊണ്ട് മിണ്ടാതിരുന്നു എന്ന ചോദ്യത്തിന് ഭയം കൊണ്ടാണ് മിണ്ടാതിരുന്നതെന്ന് സിസ്റ്റർ റാണിറ്റ് മറുപടി നൽകി. ഒരു കന്യാസ്ത്രീ ഏറ്റവും പ്രധാനമായി കാണുന്നത് ചാരിത്ര്യ ശുദ്ധിയാണ്. പൊതുസമൂഹത്തിന് മുന്നിൽ അത് നഷ്ടപ്പെട്ടു എന്ന് വന്നാൽ അന്ന് താൻ സഭയിൽ നിന്ന് പുറത്താക്കപ്പെടും. സഭ വിട്ടുപോയ പലരുടെയും അനുഭവം തനിക്ക് നേരിട്ട് അറിയാമെന്നും അവർ പറഞ്ഞു. മഠം ചാടി’ എന്ന പേരിലാകും പിന്നീട് താൻ അറിയപ്പെടുക. തനിക്കും കുടുംബത്തിനും അത് എല്ലാകാലത്തേക്കും വലിയ നാണക്കേടാണ്. ആ ഭയം കൊണ്ടാണ് ആദ്യം ഇത് പുറത്ത് പറയാതെ ജീവിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more