1 GBP = 121.42
breaking news

ഷെഫിൽഡ് കേരളകൾച്ചറൽ അസ്സോസിയേഷൻ്റെ 20 ആം വാർഷികവും ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങളും ഇന്ന്

ഷെഫിൽഡ് കേരളകൾച്ചറൽ അസ്സോസിയേഷൻ്റെ 20 ആം വാർഷികവും ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങളും ഇന്ന്

ഷെഫീൽഡ്: യോർക്‌ഷയർ ആൻഡ് ഹംബർ റീജീയണിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ (SKCA), ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങളും സംഘടനയുടെ 20-ാം വാർഷികവും 2026 ജനുവരി 10-ന് ഷെഫീൽഡിലുള്ള മായാ സൂട്ട് ഹാളിൽവെച്ച് നടത്തപ്പെടുന്നു. ഷെഫീൽഡിന്റെ ലോഡ് മേയർ, കൗൺസിലർ സഫിയ സയീദ് ചടങ്ങിൽ വിശിഷ്ടാഥിതിയായി പങ്കെടുക്കും.

കഴിഞ്ഞ ഇരുപത് വർഷങ്ങളായി ഷെഫീൽഡിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്‌കാരിക പൈതൃക സംരക്ഷണവും മുൻനിർത്തി പ്രവർത്തിച്ചുവരുന്ന
SKCA അതിന്റെ ഇരുപതാം വാർഷീകം ആഘോഷം പൂർവം കൊണ്ടാടുന്നു.

ക്രിസ്മസിന്റെ യഥാർത്ഥ സന്ദേശം മനോഹരമായി പകർന്നു നൽകുന്ന നേറ്റിവിറ്റി ഷോയിലും മറ്റു കലാപരിപാടികളും കുട്ടികളടക്കം നിരവധി കലാകാരന്മാർ പങ്കെടുക്കുന്നു. തുടർന്ന് യുകെയിലെ പ്രഗത്ഭരായ കലാകാരൻമാരെ അണിനിരത്തികൊണ്ടു മ്യൂസിക് മിസ്സ്റ്റ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് ഉണ്ടായിരിക്കും.

പൊതു സമ്മേളനത്തിൽ വെച്ച് സംഘടനയുടെ വളർച്ചയ്ക്കും വിജയത്തിനും നേതൃത്വം നൽകിയ SKCA യുടെ മുൻ പ്രസിഡന്റുമാരെയും ദീർഘകാല സേവനം നടത്തിയ അംഗങ്ങളെയും പ്രത്യേകമായി ആദരിക്കുന്നതായിരിക്കുമെന്നു പ്രസിഡന്റ് അരുൺ ഡൊമനിക്, സെക്രട്ടറി ഹരി കൃഷ്ണൻ എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more