1 GBP = 123.05
breaking news

ബിർമിങ്ഹം സെന്റ് സ്റ്റീഫൻസ് ഇടവകയിലെ സ്തേഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ജനുവരി 10,11 തീയതികളിൽ

ബിർമിങ്ഹം സെന്റ് സ്റ്റീഫൻസ് ഇടവകയിലെ സ്തേഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ജനുവരി 10,11 തീയതികളിൽ

ജോർജ് മാത്യു

ബിർമിങ്ഹം സെന്റ് സ്റ്റീഫൻസ് ഇടവകയുടെ കാവൽപിതാവും,സഭയിലെ പ്രഥമ രക്തസാക്ഷിയുമായ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു. ഫാ:സോണി സണ്ണി പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. ഇടവക വികാരി ഫാ: ബിനോയ്‌ ജോഷുവ സഹകാർമ്മികനാകും.

ജനുവരി 10 ന് വൈകിട്ട് 6.30 കൊടിയേറ്റ്, 7 മണിക്ക് സന്ധ്യപ്രാർത്ഥന, വചനപ്രഘോഷണം എന്നിവ നടക്കും. 11 ന് രാവിലെ പ്രഭാതനമസ്കാരം, വി.കുർബാന, മധ്യസ്ഥപ്രാർത്ഥന, പ്രദിക്ഷണം, ആശിർവാദവും തുടർന്ന് സ്നേഹവിരുന്നും, ലേലവും ക്രമീകരിച്ചിട്ടുണ്ട്.കൊടിയിറക്കൊടെ പെരുന്നാൾ സമാപിക്കും.

സ്തേഫനോസ് സഹദായുടെ പെരുന്നാളിൽ സംമ്പന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ: ബിനോയ്‌ ജോഷുവ,ട്രസ്റ്റി എബ്രഹാം കുര്യൻ, സെക്രട്ടറി മിഥുൻ തോമസ് എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more