1 GBP = 124.27
breaking news

‘സിപിഎമ്മിന് നയവ്യതിയാനം, കേരളത്തിൽ വർഗീയ വിഭജനത്തിനായി ശ്രമം നടത്തുന്നു’: റെജി ലൂക്കോസ്

‘സിപിഎമ്മിന് നയവ്യതിയാനം, കേരളത്തിൽ വർഗീയ വിഭജനത്തിനായി ശ്രമം നടത്തുന്നു’: റെജി ലൂക്കോസ്

ചാനൽ ചർച്ചകളിൽ ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചിരുന്ന റെജി ലൂക്കോസ് ഇന്ന് രാവിലെയാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി രാജീവ് ചന്ദ്രശേഖറിൽനിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചത്

തിരുവനന്തപുരം: സിപിഎം കേരളത്തിൽ കഴിഞ്ഞ കുറച്ചുകാലമായി വർഗീയ വിഭജനത്തിനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് ബിജെപിയിൽ ചേർന്ന ഇടത് സഹയാത്രികൻ റെജി ലൂക്കോസ്. സിപിഎമ്മിന്റെ നയവ്യതിയാനം ദുഃഖിപ്പിച്ചെന്നും വികസന ആശയങ്ങളാണ് ബിജെപിയിലേക്ക് തന്നെ ആകർഷിച്ചതെന്നും റെജി ലൂക്കോസ് പറഞ്ഞു. മാരാർജി ഭവനിൽ‌ ബിജെപിയിൽ അംഗത്വമെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റെജി ലൂക്കോസ്. ചാനൽ ചർച്ചകളിൽ ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചിരുന്ന റെജി ലൂക്കോസ് ഇന്ന് രാവിലെയാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി രാജീവ് ചന്ദ്രശേഖറിൽനിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more