1 GBP = 124.30
breaking news

‘കുട്ടികളിൽ അക്രമ സംസ്കാരം’ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ രണ്ട് പ്രൈമറി സ്കൂളുകളിൽ അധ്യാപകർ പണിമുടക്കിലേക്ക്

‘കുട്ടികളിൽ അക്രമ സംസ്കാരം’ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ രണ്ട് പ്രൈമറി സ്കൂളുകളിൽ അധ്യാപകർ പണിമുടക്കിലേക്ക്

മാഞ്ചെസ്റ്റർ: ഗ്രേറ്റർ മാഞ്ചസ്റ്ററിലെ രണ്ട് പ്രൈമറി സ്കൂളുകളിലെ അധ്യാപകർ ഒൻപത് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു. അധ്യാപകർ പറയുന്നത്, വിദ്യാർത്ഥികളുടെ ദിവസേനയുള്ള ആക്രമണങ്ങൾ കാരണം തങ്ങൾ പണിമുടക്കാൻ നിർബന്ധിതരാകുകയാണെന്നാണ്.

റാവൻസ്ഫീൽഡ്, ലില്ലി ലെയ്ൻ പ്രൈമറി സ്കൂളുകളിലെ NASUWT ടീച്ചിംഗ് യൂണിയൻ അംഗങ്ങൾ ഈ ആഴ്ച മുതൽ ജനുവരി 22 വരെ ഒമ്പത് ദിവസത്തെ പണിമുടക്ക് നടത്തുകയാണ്. യൂണിയൻ കാരണമായി “അക്രമ സംസ്കാരം” എന്ന് വ്യക്തമാക്കുന്നു. ജീവനക്കാർക്കും മറ്റ് കുട്ടികൾക്കും നേരെ വിദ്യാർത്ഥികൾ നടത്തുന്ന ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്.

NASUWT യുടെ ജനറൽ സെക്രട്ടറി മാറ്റ് റാക്ക്, പണിമുടക്ക് രണ്ട് സ്കൂളുകളിലെയും അധ്യാപകരുടെ അടിയന്തര പ്രഖ്യാപനം ആണെന്ന് പറഞ്ഞു. “സ്‌കൂൾ അന്തരീക്ഷം നൽകാനുള്ള അടിസ്ഥാന കടമയിൽ സ്കൂൾ, ട്രസ്റ്റ് നേതാക്കൾ പരാജയപ്പെടുക മാത്രമല്ല, ആശങ്കകൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാരെ ഭീഷണിപ്പെടുത്താനും ശിക്ഷിക്കാനും അവർ ശ്രമിച്ചിട്ടുണ്ട്. ഇത് തുടരാനാവില്ല.” റാക്ക് പറഞ്ഞു.

അക്രമം ചില വിദ്യാർത്ഥികളെ സ്കൂളിൽ പോകാൻ ഭയപ്പെടാൻ പ്രേരിപ്പിക്കുന്നുണ്ടെന്ന് യൂണിയൻ പറഞ്ഞു. പണിമുടക്കുകൾക്കിടയിലും ഈ ആഴ്ച സ്കൂളുകൾ തുറന്നിരുന്നു. അതേസമയം മാധ്യമങ്ങളോട് സംസാരിച്ച മാതാപിതാക്കൾ ആരോപണങ്ങളിൽ ആശ്ചര്യം പ്രകടിപ്പിച്ചു.

മാഞ്ചസ്റ്റർ നഗരപ്രാന്തമായ മോസ്റ്റണിലെ ലില്ലി ലെയ്ൻ പ്രൈമറിയിൽ, ഉയർന്ന തോതിലുള്ള ആക്രമണങ്ങളെ നേരിടാൻ തങ്ങൾക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും വളരെ സങ്കീർണ്ണമായ പ്രത്യേക ആവശ്യങ്ങളുള്ള വിദ്യാർത്ഥികളെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകൾ അവഗണിക്കുകയാണെന്നും അധ്യാപകർ പറഞ്ഞു.

വ്യാഴാഴ്ച സ്കൂൾ ദിവസത്തിന്റെ അവസാനത്തിൽ ലില്ലി ലെയ്നിന് പുറത്ത്, അധ്യാപകർ പണിമുടക്കുന്ന വാർത്ത വരുന്നത് വരെ സ്കൂളിൽ ഇത്രയും ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് ഒരു രക്ഷിതാവ് പറഞ്ഞു. ചില വിദ്യാർത്ഥികൾ ഇടയ്ക്കിടെ ആക്രമണകാരികളാണെന്ന് കേട്ടിട്ടും തങ്ങളുടെ കുട്ടി സ്കൂളിൽ സന്തോഷവാനാണെന്ന് മറ്റൊരു രക്ഷിതാവ് പറഞ്ഞു.

രണ്ട് സ്കൂളുകളും നടത്തുന്ന മൾട്ടി-അക്കാദമി ട്രസ്റ്റായ ചേഞ്ചിംഗ് ലൈവ്സ് ഇൻ കൊളാബറേഷൻ (CLIC) ട്രസ്റ്റാണ് വിനാശകരമായ തൊഴിൽ സാഹചര്യങ്ങൾക്ക് ഉത്തരവാദികളെന്ന് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ NASUWT യുടെ ദേശീയ പ്രതിനിധികളായ റേച്ചൽ നൈറ്റും ജാക്ക് കാസണും പറഞ്ഞു. “ഒരു മാസമായി സമരത്തെക്കുറിച്ച് നേതാക്കൾക്ക് അറിയാമായിരുന്നു, പക്ഷേ നല്ല വിശ്വാസത്തിൽ ഏർപ്പെടുന്നതിനോ അടിയന്തിരമായി ആവശ്യമായ മെച്ചപ്പെടുത്തലുകൾ വരുത്തുന്നതിനോ അവർ പരാജയപ്പെട്ടു. ഇനി വേണ്ട എന്ന് പറയുന്നതിനുള്ള ധീരവും ആവശ്യമായതുമായ നടപടി ഞങ്ങളുടെ അധ്യാപകർ സ്വീകരിച്ചു,” അവർ കൂട്ടിച്ചേർത്തു.

അതേസമയം പണിമുടക്ക് സമയത്ത് സ്കൂളുകൾ തുറന്നിരിക്കുമെന്ന് CLIC യുടെ ചീഫ് എക്സിക്യൂട്ടീവ് ജോ ആഷ്ക്രോഫ്റ്റ് വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more