1 GBP = 121.04
breaking news

‘ഹെറിഫോഡ് പെരുന്നാൾ’; ജനുവരി 9,10തീയതികളിൽ വിപുലമായ ആത്മീയ പരിപാടികളോടെ

‘ഹെറിഫോഡ് പെരുന്നാൾ’; ജനുവരി 9,10തീയതികളിൽ വിപുലമായ ആത്മീയ പരിപാടികളോടെ

അരുൺ ജോർജ്ജ്

ഹെറിഫോഡ് : ധീര ക്രൈസ്തവ രക്തസാക്ഷിയും, ഹെറിഫോഡിന്റെ കാവൽ പിതാവും, പരിശുദ്ധ സഭയുടെ മാധ്യസ്ഥനുമായ മാർ ബഹനാൻ സഹദായുടെ നാമത്തിൽ 2023ൽ സ്ഥാപിതമായ ഹെറിഫോഡ് സെന്റ് ബഹനാൻസ് ഇന്ത്യൻ ഓർത്തഡോൿസ്‌ ദേവാലയത്തിന്റെ മൂന്നാമത് ദേവാലയപ്രതിഷ്ഠ പെരുന്നാളും, ഒരുക്ക ധ്യാനവും, സഹദായുടെ ഓർമ്മയും അഭിവന്ദ്യ സഭാ പിതാക്കൻ മാരുടെ അനുഗ്രഹാശിസുകളോടെ ജനുവരി 9,10തീയതികളിൽ വിപുലമായ ആത്മീയ പരിപാടികളോടെ വന്ദ്യ വർഗീസ് മാത്യു, വന്ദ്യ മാത്യൂസ് കുര്യാ ക്കോസ് എന്നീ വൈദീകരുടെ കാർമികത്വത്തിൽ കൊണ്ടാടും.

നേർച്ച കാഴ്ച്ചകളോടെ പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാദർ രെഞ്ചു സ്‌കറിയ ,ഇടവക ട്രസ്റ്റി ശ്രീ ജെയ്സൺ ആറ്റുവാ, സെക്രട്ടറി ശ്രീമതി സിജോ ജോയ്, പെരുന്നാൾ കൺവീനർ ശ്രീ ജേക്കബ് തരകൻ എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more