1 GBP = 123.01
breaking news

മദൂ​റോയെയും ഭാര്യയെയും ന്യൂയോർക്ക് കോടതിയിലെത്തിച്ചു; കൈകൾ ബന്ധിച്ച് സായുധസേന നടത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; താനിപ്പോഴും പ്രസിഡന്റ് തന്നെയെന്ന് മദൂറോ

മദൂ​റോയെയും ഭാര്യയെയും ന്യൂയോർക്ക് കോടതിയിലെത്തിച്ചു; കൈകൾ ബന്ധിച്ച് സായുധസേന നടത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; താനിപ്പോഴും പ്രസിഡന്റ് തന്നെയെന്ന് മദൂറോ

ന്യൂയോർക്ക്: ട്രംപ് ഭരണകൂടം പുറത്താക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ നിന്ന് ന്യൂയോർക്കിലെ മാൻഹാട്ടൻ കേടതിയിൽ എത്തിച്ചു.

ന്യൂയോർക്ക് കോടതിയിൽ ആദ്യമായി ഹാജരായപ്പോൾ വെനിസ്വേലയുടെ നിക്കോളാസ് മഡുറോ “ഞാൻ ഇപ്പോഴും പ്രസിഡന്റാണ്” എന്ന് പറഞ്ഞു. മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ വാദങ്ങൾ അവസാനിച്ചതായാണ് റിപ്പോർട്ടുകൾ. അതേസമയം, ഡെൽസി റോഡ്രിഗസ് വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റായി രാജ്യത്തിന്റെ ദേശീയ അസംബ്ലിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.

ആദ്യം ഒരു ഹെലികോപ്ടറിൽ കൊണ്ടുവന്നിറക്കിയ മദൂറോ​യെയും ഭാര്യയെയും നടത്തിച്ചു കൊണ്ടുപോയി മറ്റൊരു കവചിത ട്രക്കിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ടാൻ നിറമുള്ള ജാക്കറ്റും പാന്റും ധരിച്ച് കൈകൾ ബന്ധിച്ച നിലയിൽ ആയിരുന്നു മദൂറോ. സായുധ സൈന്യം അദ്ദേഹത്തെയും ഭാര്യയെയും വളഞ്ഞിരുന്നു.

മദൂറോയെയും ഭാര്യയെയും അമേരിക്ക പുറത്താക്കിയതിനും കാരക്കാസിൽ വൻതോതിലുള്ള ആക്രമണങ്ങൾ നടത്തിയതിനും പിന്നാലെ അടിയന്തര യോഗം ചേരാൻ യു.എൻ സുരക്ഷാ കൗൺസിൽ തീരുമാനിച്ചു. സുരക്ഷാ കൗൺസിലിലെ രണ്ട് സ്ഥിരം അംഗങ്ങളായ റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെ വെനസ്വേല യോഗം ചേരാനായി അഭ്യർത്ഥിച്ചിരുന്നു. രാജ്യത്തെ സിവിലിയൻ, സൈനിക കേന്ദ്രങ്ങൾക്കെതിരെ ‘ക്രൂരവും ന്യായീകരിക്കാത്തതും ഏകപക്ഷീയവുമായ സായുധ ആക്രമണങ്ങൾ’ അമേരിക്ക നടത്തിയതായി വെനിസ്വേല കത്തിൽ ആരോപിച്ചു. യു.എൻ ചാർട്ടർ ലംഘിച്ചതായും പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more