ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് ഒരു ബിന്നിൽ നിന്ന് സോസേജ് റോളുകൾ വിളമ്പിയതിനെ തുടർന്ന് ജീവനക്കാരനെ പിരിച്ചുവിട്ട ലണ്ടൻ നോർത്ത് ഈസ്റ്റേൺ റെയിൽവേയുടെ (LNER) നടപടി ന്യായമെന്ന് കോടതി. അന്യായമായ പിരിച്ചുവിടലും വിവേചനവും കമ്പനി നടത്തിയെന്ന് ആരോപിച്ച് കോടതിയിലെത്തിയ ജീവനക്കാരനാണ് തിരിച്ചടി നേരിട്ടത്.
ജീവനക്കാരൻ പറഞ്ഞത്, താൻ ഉപഭോക്താവിന് വേണ്ടി കൂടുതലായി പ്രവർത്തിക്കുകയാണെന്നാണ്. ലണ്ടൻ നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ (LNER) ജോലി ചെയ്തിരുന്ന പീറ്റർ ഡഫി, ഒരു ബിന്നിൽ നിന്ന് വീണ്ടെടുത്ത സോസേജ് റോളുകൾ തയ്യാറാക്കിയതായി ആരോപിക്കപ്പെട്ടു, തുടർന്ന് മറ്റൊരു സഹപ്രവർത്തകൻ അവ യാത്രക്കാർക്ക് വിളമ്പി.
2023 മെയ് 7 നായിരുന്നു സംഭവം. ഡഫിയും ഒരു സഹ ട്രെയിൻ ക്രൂ അംഗവും യോർക്കിൽ നിന്ന് പുറപ്പെടുന്ന ഒരു LNER സർവീസിൽ ജോലി ചെയ്യുന്നതിനിടെ ഫസ്റ്റ് ക്ലാസിലെ രണ്ട് യാത്രക്കാർ സോസേജ് റോളുകൾ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് മുൻപായി സ്റ്റാൻഡേർഡ് ക്ലാസിലെ രണ്ടു ക്രൂ അംഗങ്ങൾ ഭക്ഷണം കഴിക്കാൻ പാൻട്രിയിലെത്തിയിരുന്നു, പാചകം ചെയ്യുന്ന ഹോസ്റ്റ് ഡഫി സോസേജ് റോളുകൾ ബിന്നിൽ പോയതായാണ് ക്രൂ അംഗങ്ങളോട് പറഞ്ഞത്. പിന്നീട്, ഡഫിയും സഹപ്രവർത്തകനും ഫസ്റ്റ് ക്ലാസ്സിലെ യാത്രക്കാരുടെ ആവശ്യപ്രകാരം സോസേജ് റോളുകൾ തയ്യാറാക്കി നൽകുകയായിരുന്നു. എന്നാലിവ ബിന്നിൽ നിന്നെടുത്ത സോസേജ് റോളുകൾ ചൂടാക്കി നൽകുകയായിരുന്നു എന്നാരോപിച്ച് മറ്റ് ക്രൂ അംഗങ്ങൾ കമ്പനിക്ക് പരാതി നൽകുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഒരു ബിന്നിൽ നിക്ഷേപിച്ച ഭക്ഷണ സാധനങ്ങൾ സഹപ്രവർത്തകന്റെ സാന്നിധ്യത്തിൽ അദ്ദേഹം വീണ്ടെടുത്തതായും, ഭക്ഷണം പ്ലേറ്റ് ചെയ്ത് വീണ്ടും ചൂടാക്കുകയും തുടർന്ന് സഹപ്രവർത്തകൻ ഉപഭോക്താക്കൾക്ക് വിളമ്പുകയും ചെയ്തതായി കണ്ടത്. ഭക്ഷ്യ ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് അന്വേഷണം തുടരുന്നതുവരെ ഇരുവരെയും ട്രെയിൻ കമ്പനി സസ്‌പെൻഡ് ചെയ്തു. കമ്പനി നടപടികൾ ചോദ്യം ചെയ്തുകൊണ്ട് കോടതിയിലെത്തിയ ജീവനക്കാരനാണ് തിരിച്ചടി നേരിട്ടത്.
click on malayalam character to switch languages