1 GBP = 121.04
breaking news

സഹോദരന്റെ മരണവാർത്ത അറിഞ്ഞ് യു.കെ യിൽ നിന്ന് നാട്ടിലേക്ക് തിരിച്ച കോട്ടയം സ്വദേശിയും യാത്രയ്ക്കിടയിൽ മരണത്തിന് കീഴടങ്ങി.

സഹോദരന്റെ മരണവാർത്ത അറിഞ്ഞ് യു.കെ യിൽ നിന്ന് നാട്ടിലേക്ക് തിരിച്ച കോട്ടയം സ്വദേശിയും യാത്രയ്ക്കിടയിൽ മരണത്തിന് കീഴടങ്ങി.

കോട്ടയം പനച്ചിക്കാട് സ്വദേശികളായ പാവക്കുളം വീട്ടിൽ പി.കെ. രാരിച്ചൻ (61), പി.കെ.ടോമി (59) എന്നിവരുടെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു ടോമിയുടെ ജ്യേഷ്ഠനായ പി.കെ. രാരിച്ചന്റെ മരണം. ഈ വാർത്ത അറിഞ്ഞ് ബർമിംഗ്ഹാമിൽ (യു.കെ) നിന്നും നാട്ടിലേക്ക് വരികയായിരുന്ന സഹോദരൻ പി.കെ. ടോമിക്ക് ബോംബെ വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ നാനാവതി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​ഒരു വിവാഹത്തിന്റെ സന്തോഷത്തിലേക്ക് ഉണരേണ്ടിയിരുന്ന കുടുംബത്തിലേക്കാണ് ഈ ഇരട്ട വിയോഗം കടന്നു വന്നത്. രാരിച്ചന്റെ മകളുടെ വിവാഹ നിശ്ചയവും വിവാഹവും അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് ഈ വിധി.

ഇരുവരുടെയും സംസ്കാരം ഇന്നലെ (ഞായറാഴ്ച) രാവിലെ 10 മണിക്ക് പാച്ചിറ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ നടത്തി.

​യുകെയിലെ മാഞ്ചസ്റ്ററിലും പിന്നീട് ബർമിംഗ്ഹാമിലും വർഷങ്ങളായി കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു.

പികെ ടോമിയുടെയും സഹോദരന്റെയും വിയോഗത്തിൽ യുക്മ ദേശീയ നേതൃത്വം അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാജ്ഞലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more