1 GBP = 124.27
breaking news

സ്വിസ് സ്കീ റിസോർട്ടിലെ തീപിടുത്തത്തിന് കാരണം ഷാംപെയ്ൻ ബോട്ടിലുകളിൽ ഘടിപ്പിച്ച സ്പാർക്ക്ലറുകളിൽ നിന്നാണെന്ന് അന്വേഷണ സംഘം

സ്വിസ് സ്കീ റിസോർട്ടിലെ തീപിടുത്തത്തിന് കാരണം ഷാംപെയ്ൻ ബോട്ടിലുകളിൽ ഘടിപ്പിച്ച സ്പാർക്ക്ലറുകളിൽ നിന്നാണെന്ന് അന്വേഷണ സംഘം

പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ സ്കീ ബാറിലുണ്ടായ സ്ഫോടനത്തിൽ 40 പേർ മരണപ്പെടുകയും 119 പേർക്ക് പരിക്കേറ്റ സംഭവത്തിൽ അന്വേഷണം തുടരുകയാണ്. സ്വിറ്റ്സർലൻഡിലെ ക്രാൻസ് മൊണ്ടാനയിലെ ലെ കോൺസ്റ്റലേഷൻ എന്ന ബാറിലാണ് വ്യാഴാഴ്ച പുലർച്ചെ സ്ഫോടനവും തീപിടിത്തവും ഉണ്ടായത്. ആഘോഷത്തിന്റെ ഭാഗമായി ഷാമ്പെയ്ൻ ബോട്ടിലുകളിൽ ഘടിപ്പിച്ച സ്പാർക്ലറുകളിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഷാമ്പെയ്ൻ ബോട്ടിലുകൾ സീലിംഗിനോട് വളരെ അടുത്ത് പിടിച്ചതാണ് മാരകമായ തീപിടുത്തത്തിന് കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.

“എല്ലാം സൂചിപ്പിക്കുന്നത് ഷാംപെയ്ൻ കുപ്പികളിൽ ഘടിപ്പിച്ചിരുന്ന കത്തുന്ന സ്പാർക്ക്ലറുകളിൽ നിന്നോ ലൈറ്റുകളിൽ നിന്നോ ആണ് തീ ആരംഭിച്ചതെന്ന്,” പ്രോസിക്യൂട്ടർ ബിയാട്രിസ് പില്ലൗഡ് വെള്ളിയാഴ്ച പറഞ്ഞു. റിസോർട്ടിൽ നിന്ന് ഏകദേശം 16 മൈൽ (25 കിലോമീറ്റർ) അകലെയുള്ള സിയോൺ പട്ടണത്തിൽ നടന്ന ഒരു പത്രസമ്മേളനത്തിലാണ് പില്ലൗഡ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മൊബൈൽ ഫോൺ ദൃശ്യങ്ങളും സാക്ഷി മൊഴികളും വളരെ വേഗത്തിലുള്ളതും വ്യാപകവുമായ ഒരു തീപിടുത്തം ഉണ്ടായതായി കാണിക്കുന്നു.

വ്യാഴാഴ്ച പുലർച്ചെ 1.30 ഓടെയാണ് തീപിടുത്തമുണ്ടായത്, പുതുവത്സരം ആഘോഷിക്കുന്ന യുവാക്കളിൽ ഭൂരിഭാഗവും തിങ്ങിനിറഞ്ഞ ക്രാൻസ്-മൊണ്ടാനയിലെ ലെ കോൺസ്റ്റലേഷൻ ബാർ പൂർണ്ണമായും തീ വിഴുങ്ങി. സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അന്വേഷണം നടത്തുമെന്ന് പില്ലൗഡ് പറഞ്ഞു.

ഇരകളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ, ബാറിന്റെയും അതിന്റെ ബേസ്‌മെന്റിന്റെയും നവീകരണത്തിന് ഉപയോഗിച്ച വസ്തുക്കൾ, അതിന്റെ പ്രവർത്തന ലൈസൻസ്, അഗ്നിശമന ഉപകരണങ്ങളുടെയും അടിയന്തര എക്സിറ്റുകളുടെയും ലഭ്യത, തീപിടിത്തം ആരംഭിച്ചപ്പോൾ വേദിയിലുണ്ടായിരുന്ന ആളുകളുടെ എണ്ണം എന്നിവയിൽ അന്വേഷകർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പിലൂഡ് പറഞ്ഞു.

വെള്ളിയാഴ്ച ഓൺലൈനിൽ പ്രചരിച്ച ഒരു ചിത്രം, പുതുവത്സര പാർട്ടി നടന്നിരുന്ന ബേസ്മെന്റിന്റെ സീലിംഗിന്റെ ഒരു ഭാഗം, ഫോം സൗണ്ട് പ്രൂഫിംഗ് പാനലുകൾ കൊണ്ട് പൊതിഞ്ഞതായാണ് കാണപ്പെടുന്നത്. ഷാംപെയ്ൻ ബോട്ടിലുകൾ മുകളിലേക്ക് ഉയർത്തിപ്പിടിക്കുമ്പോൾ സ്പാർക്ക്ലറുകളിൽ നിന്ന് തീ പിടിക്കുന്നതും വ്യക്തമാകുന്നുണ്ട്.

ഇരകളെ തിരിച്ചറിയാൻ അധികാരികൾ കഴിയുന്നത്ര വേഗത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവരിൽ പലർക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നുവെന്നും, ഈ പ്രക്രിയയ്ക്ക് നിരവധി ദിവസങ്ങൾ എടുക്കുമെന്നും വലൈസ് റീജിയണൽ ഗവൺമെന്റിന്റെ പ്രസിഡന്റ് മത്യാസ് റെയ്‌നാർഡ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ മൃതദേഹങ്ങൾ തിരിച്ചറിയുക എന്ന “ഭയാനകവും സെൻസിറ്റീവുമായ” ജോലിയിൽ വിദഗ്ധർ ദന്ത രേഖകൾ, ഡിഎൻഎ സാമ്പിളുകൾ, വസ്ത്ര വിവരണങ്ങൾ എന്നിവ ഉപയോഗിക്കുന്നുണ്ടെന്നും റെയ്‌നാർഡ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more