ബെഡ്ഫോർഡ്: ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ബെഡ്ഫോർഡ് മാസ്റ്റൺ കേരളാ അസ്സോസിയേഷന്റെ ക്രിസ്തുമസ്സ്-ന്യു ഇയർ ആഘോഷം നാളെ, ജനുവരി 3 ന് ശനിയാഴ്ച്ച അതിവിപുലമായി നടത്തപ്പെടും. ബി എം കെ എ യുടെ ക്രിസ്തുമസ്സ്-ന്യൂ ഇയർ ആഘോഷത്തിനു ബെഡ്ഫോർഡിലെ അഡിസൺ സെൻറ്റർ വേദിയാവും.
യുക്മ നാഷണൽ പ്രസിഡണ്ടും, സാമൂഹ്യ പ്രവർത്തകനുമായ അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി പങ്കു ചേരും. ഉച്ചയ്ക്ക് 4മണിയോടെ ബി.എം.കെ.എ ആഘോഷത്തിന്
നേറ്റിവിറ്റി സ്‌കിറ്റോടെ ആരംഭം കുറിക്കും. ബെഡ്ഫോർഡ് മാസ്റ്റൺ കരോൾ ഗ്രൂപ്പ് നയിക്കുന്ന ‘ശാന്ത രാത്രി തിരു രാത്രി’ വേദിയിൽ തിരുപ്പിറവിയുടെ ആത്മീയസാന്ദ്രത പകരും.
അഡ്വ. എബി സെബാസ്റ്റ്യൻ ആഘോഷം ഉദ്ഘാടനം ചെയ്തു ക്രിസ്തുമസ്സ് സന്ദേശം നൽകുന്നതായിരിക്കും. ബി എം കെ എ പ്രസിഡണ്ട് യൂജിൻ സ്വാഗതവും , സെക്രട്ടറി വിഷ്ണു നന്ദിയും ആശംസിക്കും.
മികവുറ്റ സംഗീത-നടന-നാട്യ കലാവിരുന്നിന്നോടൊപ്പം, ഗ്രാൻഡ് ക്രിസ്തുമസ്സ് ഡിന്നറും സംഘാടകർ ഒരുക്കുന്നുണ്ട്. യുക്മ കലാ മേളകളിൽ ഏറെ തിളങ്ങാറുള്ള കലാപ്രതിഭകളുടെ ഈറ്റില്ലമായ ബെഡ്ഫോർഡിലെ മാസ്റ്റൺ അസോസിയേഷന്റെ ആഘോഷം അതിനാൽത്തന്നെ ഏറെ ആകർഷകവും ശ്രദ്ധേയവുമാകാറുണ്ട്. തിരുപ്പിറവിയുടെ സ്നേഹവും സന്തോഷവും, നവവത്സരത്തിന്റെ സമാധാനവും, സൗഭാഗ്യവും പരസ്പരം ആശംസിക്കുവാൻ കിട്ടുന്ന ആഘോഷം അതിലുപരി ഐക്യത്തിന്റെയും, കൂട്ടായ്മ്മയുടെയും, സന്തോഷത്തിന്റെയും, പങ്കുവെക്കലിന്റെയും വേദിയാവും.
കൂടുതൽ വിവരങ്ങൾക്ക്:
വേദിയുടെ വിലാസം: Addison Centre, Kempston, Bedford MK42 8PN.
click on malayalam character to switch languages