1 GBP = 122.98
breaking news

ഹാവർഹിൽ മലയാളി അസോസിയേഷൻ ക്രിസ്മസ്–ന്യൂ ഇയർ ആഘോഷം ജനുവരി 2-ന്

ഹാവർഹിൽ മലയാളി അസോസിയേഷൻ ക്രിസ്മസ്–ന്യൂ ഇയർ ആഘോഷം ജനുവരി 2-ന്

അരുൺ വർഗ്ഗീസ്

ഹാവർഹിൽ: യുകെയിലെ ഹാവർഹിൽ കേരള കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ക്രിസ്മസ്–ന്യൂ ഇയർ ആഘോഷവും മെഗാഷോയും ജനുവരി 2-ന് സ്‌റ്റിംപിൾ ബംസ്റ്റഡ് ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ യുക്മ നാഷണൽ വൈസ് പ്രസിഡന്റായ ശ്രീമതി സ്മിത തോട്ടം മുഖ്യാതിഥിയായിരിക്കും.

പുഷ്പഗിരി മെഡിക്കൽ കോളേജ് മുൻ ഡയറക്ടർ ഫാ. ജോബിൻ വലിയപറമ്പിൽ ക്രിസ്മസ് സന്ദേശം നൽകും. പ്രശസ്ത പിന്നണി ഗായകൻ അഭിജിത്ത് കൊല്ലം, സിനിമ–കോമഡി താരം ബൈജു ജോസ് എന്നിവരുള്‍പ്പെടുന്ന കൊച്ചിൻ ഗോൾഡൻ ബീറ്റ്സ് അവതരിപ്പിക്കുന്ന മെഗാഷോയും അസോസിയേഷൻ അംഗങ്ങളുടെ കലാവിരുന്നും ആഘോഷങ്ങൾക്ക് മിഴിവേകും. പരിപാടിയുടെ പ്രധാന സ്പോൺസർ Sterling Street Mortgage Company ആണ്. പ്രവേശനം പാസ് മുഖേന.
ക്രിസ്മസ് അനുബന്ധമായി ഹാവർഹിൽ ടൗൺ കൗൺസിൽ നടത്തിയ കാർണിവൽ പരേഡിൽ കേരള തനിമ പ്രതിഫലിപ്പിച്ച കലാപ്രകടനങ്ങൾ അവതരിപ്പിച്ചതും, ക്രിസ്മസ് ഫുഡ് അപ്പീലിലൂടെ ശേഖരിച്ച ഏകദേശം 200 കിലോ ഭക്ഷ്യവസ്തുക്കൾ ടൗൺ കൗൺസിലിന് കൈമാറിയതും ശ്രദ്ധേയമായി. ബോട്ടിഷാം ഹിൽട്ടൺ കെയർഹോമുമായി ചേർന്ന് സംയുക്ത ക്രിസ്മസ് ആഘോഷങ്ങളും സംഘടിപ്പിച്ചു.

വിവിധ പരിപാടികൾക്ക് അസോസിയേഷൻ പ്രസിഡന്റ് അൽഫോൻസ്, സെക്രട്ടറി ജേക്കബ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോബിൻസ് റിന്റു എന്നിവരുടെ നേതൃത്വത്തിൽ ജിജോ, ആഷ്‌ലി, ജെറിനാ, നോബിൻ തമ്പി, രാജീവ്, ജോസ്മോൻ, ഷിജോ, നിധിൻ വർഗീസ്, അരുണ്‍, ബിജോ എന്നിവർ നേതൃത്വം നൽകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more