1 GBP = 122.31
breaking news

‘വർഷാന്ത കൃതജ്ഞതാബലിയും, നവവത്സര സമർപ്പണവും’ ഡിസംബർ 31ന് വാൾത്തംസ്റ്റോവിൽ; ഫാ. ജോസഫ് മുക്കാട്ടും, സി. ആൻ മരിയയും നയിക്കും.

‘വർഷാന്ത കൃതജ്ഞതാബലിയും, നവവത്സര സമർപ്പണവും’ ഡിസംബർ 31ന് വാൾത്തംസ്റ്റോവിൽ; ഫാ. ജോസഫ് മുക്കാട്ടും, സി. ആൻ മരിയയും നയിക്കും.

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ഇവാഞ്ചലൈസേഷൻ കമ്മീഷൻ, ലണ്ടൻ റീജിയന്റെ നേതൃത്വത്തിൽ, ഡിസംബർ 31 നു വാൾത്തംസ്റ്റോവിൽ കൃതജ്ഞതാബലിയും, പുതുവത്സര സമർപ്പണ ശുശ്രുഷകളും സംഘടിപ്പിക്കുന്നു.

ലണ്ടൻ റീജൻറെ നേതൃത്വത്തിൽ നടത്തി വരുന്ന രാത്രി ആരാധനകളുടെ പ്രഥമ വാർഷീക നിറവിൽ ഒരുക്കുന്ന തിരുക്കർമ്മങ്ങളിൽ ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എന്നിവർ സംയുക്തമായിട്ടാവും നേതൃത്വം വഹിക്കുക.

കഴിഞ്ഞ വർഷത്തിൽ ദൈവം നൽകിയ അനുഗ്രഹങ്ങൾക്കും, സംരക്ഷണത്തിനും , പരിപാലനത്തിനും കൃതജ്ഞത അർപ്പിക്കുവാനും, പുതുവത്സരം ദൈവസന്നിധിയിൽ സമർപ്പിച്ച് ആത്മീയമായി ഒരുക്കപ്പെടാനും, ദൈവ കരുണക്കായി പ്രാർത്ഥിക്കുവാനും, അനുഗ്രഹ വാതായനങ്ങൾ തുറക്കപ്പെടുവാനുമുള്ള അവസരമായിരിക്കും വിശ്വാസികൾക്ക് ഈ നിശാ ജാഗരണ പ്രാർത്ഥനയിൽ ലഭിക്കുക.

നൈറ്റ് വിജിൽ ശുശ്രുഷകളിൽ വിശുദ്ധ കുർബാന, സ്തുതിപ്പ്, ദൈവവചന ശുശ്രുഷ, ദിവ്യകാരുണ്യ ആരാധന അടക്കം ശിശ്രൂഷകൾ ഉണ്ടായിരിക്കും.

നന്ദിപ്രകാശിപ്പിക്കുവാനും, പുതുവത്സര സമർപ്പണത്തിനും ആത്മീയ-വിശ്വാസ വളർച്ചയ്ക്കുമായി ഏവരെയും ജാഗരണ പ്രാർത്ഥനയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. തിരുക്കർമ്മങ്ങൾ ഡിസംബർ 31 നു ശനിയാഴ്ച്ച വൈകുന്നേരം 7:30 നു ആരംഭിയ്ക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് തയ്യിൽ –
07848 808550
മാത്തച്ചൻ വിളങ്ങാടൻ – 07915 602258
Venue:
Blessed Kunjachan & St. Mary’s Mission, 132 Sherrnhall Street,
Walthamstow, E17 9HU

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more