1 GBP = 121.62
breaking news

മന്ത്രി റോഷി അഗസ്റ്റിന് പ്രവാസി കേരളാ കോൺഗ്രസ് (എം) സ്വീകരണം നല്കി

മന്ത്രി റോഷി അഗസ്റ്റിന് പ്രവാസി കേരളാ കോൺഗ്രസ് (എം) സ്വീകരണം നല്കി

ഇന്നലെ യൂകെയിലെത്തിയ കേരളാ കോൺഗ്രസ് ( എം നേതാവും , ജല വിഭവ വകുപ്പ് മന്ത്രിയുമായ ശ്രീ റോഷി അഗസ്റ്റിനെ പ്രവാസി കേരളാ കോൺഗ്രസ് ( എം ) പ്രതി നിധികൾ ലണ്ടൻ ഹീത്രു എയർപോർട്ടിൽ സ്വീകരിച്ചു. പ്രവാസി കേരള കോൺഗ്രസ് ( എം ) മുൻ യുകെ ഘടകം പ്രസിഡെന്റ് ഷൈമോൻ തോട്ടുങ്കൽ, മുൻ ഓഫീസ് ചാർജ് സെക്രട്ടറി ടോമിച്ചൻ കൊഴുവനാൽ, സീനിയർ നേതാവും സെക്രട്ടറിയുമായ സി എ ജോസഫ്, മുൻ നാഷണൽ ട്രഷർ ജെയ്‌മോൻ വഞ്ചിത്താനം, സീനിയർ നേതാവ് ജോയ് വള്ളുവൻകോട്, യുകെ ഘടകം ഓഫീസ് ചാർജ് സെക്രട്ടറി ജിജോ അരയത്ത്, സൗത്ത് ഈസ്റ്റ് റീജിയൺ പ്രസിഡന്റ് ജോഷി സിറിയക്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ടോണി സെബാസ്റ്റിയൻ കാവാലം, ജീത്തു പൂഴിക്കുന്നേൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പ്രവാസി കേരളാ കോൺഗ്രസ് ( എം ) ഗ്ലോബൽ കമ്മിറ്റിക്കു വേണ്ടി സീനിയർ നേതാവ് സി എ ജോസഫും , യു കെ നാഷണൽ കമ്മറ്റിക്‌ വേണ്ടി സെക്ര ട്ടറി ജിജോ അരയത്തും , സൗത്ത് റീജിയണൽ കമ്മറ്റിക്‌ വേണ്ടി , റീജിയണൽ പ്രസിഡന്റ് ജോഷി സിറിയക്കും ബൊക്കെ നല്കി ശ്രീ റോഷി അഗസ്റ്റിനെ സ്വീകരിച്ചു.

പ്രവാസി കേരളാ കോൺഗ്രസ് ( എം ) ന്റെ ആഭിമുഖ്യത്തിൽ നാളെ ഉച്ചക്ക് 12 മണിക്ക് ലെസ്റററിലേ കായൽ റെസ്റ്റോറെന്റ് കോൺഫറൻസ് ഹാളിൽ വച്ച് ശ്രീ റോഷി അഗസ്റ്റിന് നാളെ വമ്പിച്ച സ്വീകരണം നല്കും. പ്രവാസി കേരളാ കോൺഗ്രസ് ( എം ) മുൻ യുകെ ട്രെഷർ ജെയ്‌മോൻ വഞ്ചിത്താനമാണ് പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്, പ്രവാസി കേരളാ കോൺഗ്രസ് ( എം )ഭാര വാഹികളും, യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള ശ്രീ റോഷി അഗസ്റ്റിന്റെ നിരവധി സുഹൃത്തുക്കളും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്കു
Manuel mathew ( President )
+44 7471 804154
Shymon Thottumkal
07737 171244
Jaimon Vanchithanam
+44 7906 578702

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more