1 GBP = 124.27
breaking news

സ്റ്റോക് ഓൺ ട്രെന്റ് മലയാളികളെ ദുഖത്തിലാക്കി വീണ്ടുമൊരു മരണം; വിടവാങ്ങിയത് ചാലക്കുടി സ്വദേശിയായ റിജോ പോൾ

സ്റ്റോക് ഓൺ ട്രെന്റ് മലയാളികളെ ദുഖത്തിലാക്കി വീണ്ടുമൊരു മരണം; വിടവാങ്ങിയത് ചാലക്കുടി സ്വദേശിയായ റിജോ പോൾ

സ്റ്റോക് ഓൺ ട്രെന്റ്: സ്റ്റോക് ഓൺ ട്രെന്റ് മലയാളികളെ ദുഖത്തിലാക്കി വീണ്ടുമൊരു മരണം. സ്റ്റോക് ഓൺ ട്രെന്റ് മലയാളിയും നാല് മക്കളുടെ പിതാവുമായ റിജോ പോളാണ് വിടവാങ്ങിയത്. ഇന്നലെ രാത്രി ഒന്പതരയോടെയാണ് റിജോ കുഴഞ്ഞു വീണതും മരണം സംഭവിക്കുന്നതും. പരേതന് 45 വയസ്സാണ് പ്രായം. ഭാര്യ റാണി, മക്കൾ റോസ്മിൻ, റോസ്മോൾ, റോസ് മേരി, റോവൻ. പരേതൻ ചാലക്കുടി കറുകുറ്റി സ്വദേശി ആണ്.

സഹപ്രവർത്തകർക്കൊപ്പമുള്ള ക്രിസ്മസ് പാർട്ടിയിൽ പങ്കെടുക്കവേ കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവർത്തകരും സംഭവസ്ഥലത്ത് പാഞ്ഞെത്തിയ പാരാമെഡിക്കൽ ടീമും സിപിആർ നൽകിയെങ്കിലും ജീവൻ നിലനിറുത്താൻ കഴിഞ്ഞില്ല.

രണ്ടു വര്ഷം മുൻപാണ് റിജോ പോളും കുടുംബവും യുകെയിലെത്തുന്നത്. ഭീമമായ തുക നൽകി യുകെയിലെത്തിയ റിജോയെ വിസ ഏജന്റ് പറ്റിച്ചപ്പോഴും സ്റ്റോക് ഓൺ ട്രെന്റ് സുഹൃത്തുക്കളാണ് റിജോയ്ക്കും കുടുംബത്തിനും തണലായത്. പ്രതിസന്ധികളെ അതിജീവിച്ച് ജീവിതം കരുപിടിപ്പിച്ച് തുടങ്ങുമ്പോഴാണ് റിജോയുടെ വേർപാട്.

റിജോയുടെ ആകസ്മിക വേർപാടിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി നാഷണൽ സെക്രട്ടറി ജയകുമാർ നായരും റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി സെക്രട്ടറി ലൂയിസ് മേനാച്ചേരിയും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more