1 GBP = 121.72
breaking news

ലങ്കാഷെയറിൽ ഭൂചലനം; ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയെന്ന് റിപ്പോർട്ട്

ലങ്കാഷെയറിൽ ഭൂചലനം; ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയെന്ന് റിപ്പോർട്ട്

ലണ്ടൻ: ലങ്കാഷെയറിൽ ഭൂചലനം, ലങ്കാഷെയറിലെ കടൽത്തീര ഗ്രാമമായ സിൽവർഡെയ്‌ലിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 2.5 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം ഇത് ഒരു മാസത്തിനിടെ രണ്ടാം തവണയാണ് അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ജനാലകൾ ഇടറുകയും മുഴങ്ങുകയും കുലുങ്ങുകയും ചെയ്തതായി നാട്ടുകാർ റിപ്പോർട്ട് ചെയ്തു.

കംബ്രിയയുടെ അതിർത്തിക്കടുത്തുള്ള മോറെകാംബെ കടൽ തീരത്തിനടുത്ത് ലങ്കാഷെയറിലെ സിൽവർഡെയ്‌ലിൽ വെള്ളിയാഴ്ച പുലർച്ചെ 5 മണിയോടെ 2.6 കിലോമീറ്റർ താഴ്ചയിലാണ് 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ (ബിജിഎസ്) റിപ്പോർട്ട് ചെയ്തു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല, ഡിസംബർ 3 ന് 3.3 തീവ്രത രേഖപ്പെടുത്തിയ “ഗ്രേറ്റ് ക്വാക്ക്” ന്റെ തുടർചലനമായിരുന്നു ഭൂകമ്പമെന്ന് ബിജിഎസ് പറഞ്ഞു.

ആഗോളതലത്തിൽ വർഷം മുഴുവനും ഭൂകമ്പങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും, പ്രാദേശികമായി ചെറിയ ഭൂചലനങ്ങൾ ഉണ്ടാകുന്നത് സാധാരണമാണെന്ന് ബിജിഎസിന്റെ വക്താവ് പറഞ്ഞു. ബ്രിട്ടീഷ് മാനദണ്ഡങ്ങൾ വെച്ചുനോക്കുമ്പോൾ ലങ്കാഷെയറിലെ സംഭവങ്ങൾ ചെറുതല്ലെങ്കിലും, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ കാണപ്പെടുന്ന ഭൂകമ്പങ്ങളുടെ തീവ്രതയ്ക്ക് അടുത്തെങ്ങും അവയില്ലെന്നും കൂടുതൽ നിരീക്ഷണങ്ങൾ ഉണ്ടാകുമെന്നും വക്താവ് കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more