1 GBP = 122.37
breaking news

ഇന്നലെ യുകെ മലയാളികളെ തേടിയെത്തിയത് രണ്ടു ദുഃഖവാർത്തകൾ; ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയംഗം മനോജ് മാത്യുവിന്റെയും സ്റ്റോക് ഓൺ ട്രെന്റ് കെസിഎ അംഗം ജിജിമോൻ സ്റ്റീഫന്റെയും വേർപാട് താങ്ങാനാവാതെ ബന്ധുക്കൾ

ഇന്നലെ യുകെ മലയാളികളെ തേടിയെത്തിയത് രണ്ടു ദുഃഖവാർത്തകൾ; ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയംഗം മനോജ് മാത്യുവിന്റെയും സ്റ്റോക് ഓൺ ട്രെന്റ് കെസിഎ അംഗം ജിജിമോൻ സ്റ്റീഫന്റെയും വേർപാട് താങ്ങാനാവാതെ ബന്ധുക്കൾ

സ്റ്റോക് ഓൺ ട്രെന്റ്: ഇന്നലെ യുകെ മലയാളികളെത്തേടിയെത്തിയത് രണ്ടു ദുഃഖ വാർത്തകൾ. ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ സജീവാംഗം മനോജ് മാത്യുവിന്റെ അകാല വിയോഗത്തിന്റെ വേർപാട് ബന്ധുക്കൾക്കെന്നപോലെ തന്നെ സുഹൃത്തുക്കൾക്കും വേദനയാവുകയാണ്.
52 വയസായിരുന്നു പ്രായം.കരുനാഗപ്പള്ളി തഴവ സ്വദേശിയാണ്. ബിന്‍സി മാത്യുവാണ് ഭാര്യ. മനോജ് മാത്യുവിന്റെ വിയോഗത്തിൽ ലെസ്റ്റർ കേരള കമ്മ്യൂണിറ്റി അനുശോചനം രേഖപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.

സ്ട്രോക്ക് ഓൺ ട്രെൻഡിൽ താമസിച്ചുവരുന്ന കരിപ്പാടം കരോട്ടുമുണ്ടയ്ക്കൽ ജിജിമോൻ സ്റ്റീഫന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. 55 വയസ്സായിരുന്നു പ്രായം. കോട്ടയം കല്ലറ സ്വദേശിയാണ്. ഭാര്യ ജോസ്സി ജിജി തയ്യിൽ മക്കൾ നേഹ, ജോയൽ. സഹോദരങ്ങൾ ജിജോ ജോർജ്( USA) , അജിമോൻ ജോർജ് (USA) ജിജിമോൻ സ്റ്റീഫന്റെ വിയോഗത്തിൽ കെസിഎ സ്റ്റോക് ഓൺ ട്രെന്റ് അനുശോചനം രേഖപ്പെടുത്തി. സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീടറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

ഇരുവരുടെയും വേർപാടിൽ യുക്മ ദേശീയ നേതൃത്വത്തിന് വേണ്ടി സെക്രട്ടറി ജയകുമാർ നായരും റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി റീജിയണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരിയും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more