1 GBP = 129.70

ലിവർപൂൾ പരേഡ് അക്രമിയ്ക്ക് 21 വർഷവും ആറ് മാസവും തടവ് ശിക്ഷ

ലിവർപൂൾ പരേഡ് അക്രമിയ്ക്ക് 21 വർഷവും ആറ് മാസവും തടവ് ശിക്ഷ

ലിവർപൂൾ: ലിവർപൂൾ എഫ്‌സിയുടെ വിജയ പരേഡിൽ 130-ലധികം ആളുകളുടെ ഇടയിലേക്ക് തന്റെ കാർ ഓടിച്ച് കയറ്റിയ പ്രതിക്ക് 21 വർഷവും ആറ് മാസവും തടവ് ശിക്ഷ വിധിച്ചു. മെയ് 26 ന് വൈകുന്നേരം ആറുമണിയോടെയാണ് സംഭവം നടന്നത്. 54 കാരനായ പോൾ ഡോയൽ ജനക്കൂട്ടത്തിന് നേരെ വാഹനമോടിച്ച് നിരവധിപേർക്ക് പരിക്കേൽപ്പിച്ചതായി ലിവർപൂൾ ക്രൗൺ കോടതിയിൽ വാദം കേട്ടു.

ശിക്ഷിക്കപ്പെട്ടപ്പോൾ ഒരു ഭാവഭേദവുമില്ലാതെ നേരെ നോക്കിയ മുൻ റോയൽ മറൈൻ ഭയവും പരിഭ്രാന്തിയും സൃഷ്ടിച്ചുവെന്നും മനുഷ്യജീവനോടുള്ള അവഗണന സാധാരണ ധാരണയെ ലംഘിക്കുന്നുവെന്നും ജഡ്ജി ആൻഡ്രൂ മെനറി കെസി പറഞ്ഞു. ആറ് മാസം പ്രായമുള്ള കുഞ്ഞ് മുതൽ 77 വയസ്സുള്ള സ്ത്രീ വരെയുള്ള ഇരകൾക്കെതിരെ മനഃപൂർവ്വം ഗുരുതരമായ ശാരീരിക ഉപദ്രവം ഉണ്ടാക്കൽ, അപകടകരമായ ഡ്രൈവിംഗ്, അക്രമം എന്നിവയുൾപ്പെടെ 31 കുറ്റങ്ങൾ ഇയ്യാൾ സമ്മതിച്ചു.

മൂന്ന് കുട്ടികളുടെ പിതാവായ വിവാഹിതനായ ഡോയൽ പരേഡിൽ പങ്കെടുത്ത സുഹൃത്തുക്കളെ കൂട്ടിക്കൊണ്ടുപോകാൻ നഗരമധ്യത്തിലേക്ക് വരികയായിരുന്നു. തുടർന്ന് തിരക്ക് കാരണം വാഹനം നീങ്ങാതിരുന്നതോടെ പ്രീമിയർ ലീഗ് കിരീടാഘോഷങ്ങളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന ആരാധകരുടെ ഇടയിലേക്ക് തന്റെ ഫോർഡ് ഗാലക്സി നേരിട്ട് ഓടിച്ചു കയറ്റുകയായിരുന്നു.

ഡോയലിന്റെ വാഹനത്തിൽ നിന്നുള്ള ഡാഷ്‌ക്യാം ഫൂട്ടേജിൽ, വാഹന ഗതാഗതം നിരോധിച്ചിരുന്ന വാട്ടർ സ്ട്രീറ്റിൽ അദ്ദേഹം വാഹനത്തിന് വേഗത കൂട്ടി ആളുകൾക്ക് നേരെ വാഹനമോടിക്കുമ്പോൾ ഇടിയുടെ ആഘാതത്തിൽ ആളുകൾ കാറിന്റെ ബോണറ്റിലേക്ക് എറിയപ്പെടുകയോ താഴെ വീഴുകയോ ചെയ്ത ദൃശ്യങ്ങൾ കാണാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more