1 GBP = 129.70

സാങ്കേതിക പിഴവ്; ആയിരക്കണക്കിന് സ്പീഡിങ് ഫൈനുകൾ റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്

സാങ്കേതിക പിഴവ്; ആയിരക്കണക്കിന് സ്പീഡിങ് ഫൈനുകൾ റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്

ലണ്ടൻ: ഇംഗ്ലണ്ടിലെ ചില സ്ഥലങ്ങളിൽ സ്പീഡ് ക്യാമറകളിലെ സാങ്കേതിക പിഴവ് മൂലം വാഹനമോടിക്കുന്നവർക്ക് തെറ്റായ സ്പീഡിങ് ഫൈനുകൾ നൽകിയെന്ന് കണ്ടെത്തൽ. ഇതേതുടർന്ന് ആയിരക്കണക്കിന് വേഗത പിഴകൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

2021 മുതൽ വളരെ ചെറിയ എണ്ണം ഡ്രൈവർമാർക്ക് തെറ്റായി പിഴ ചുമത്തിയതിനെത്തുടർന്ന് നാഷണൽ ഹൈവേസ് ക്ഷമാപണം നടത്തി. ചില എ-റോഡുകളിലും മോട്ടോർവേകളിലും വേരിയബിൾ സ്പീഡ് ക്യാമറകളിൽ ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഒരു പ്രശ്‌നം സൃഷ്ടിച്ചതായി കരുതപ്പെടുന്നു. പലയിടങ്ങളിലും വേഗതാ പരിധി വർദ്ധിപ്പിച്ചതിന് ശേഷം ക്യാമറകളിൽ സോഫ്ട്വെയർ അപ്ഡേഷൻ നടത്താത്തത് ഡ്രൈവർമാർക്ക് വിനയായെന്നാണ് കണ്ടെത്തൽ. ആയിരക്കണക്കിന് പേർക്കാണ് തെറ്റായ സ്പീഡിങ് ഫൈനുകൾ ലഭിച്ചത്.

വേഗത പരിധി കടന്നാൽ ഏറ്റവും കുറഞ്ഞ പിഴ £100 പിഴയും മൂന്ന് പെനാൽറ്റി പോയിന്റുകളുമാണ്.
“സുരക്ഷയാണ് ഞങ്ങളുടെ ഒന്നാം നമ്പർ മുൻഗണന, ഈ റോഡുകളിൽ ഉയർന്ന സുരക്ഷ നിലനിർത്തുന്നതിനും ആരും തെറ്റായി പ്രോസിക്യൂട്ട് ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമായി ഈ സാങ്കേതിക അപാകതയ്ക്ക് ഞങ്ങൾ ഒരു പരിഹാരം വികസിപ്പിച്ചെടുത്തിട്ടുണ്ട്.” നാഷണൽ ഹൈവേസ് ചീഫ് എക്സിക്യൂട്ടീവ് നിക്ക് ഹാരിസ് പറഞ്ഞു.

2021 മുതൽ ഏകദേശം 2,650 തെറ്റായ ക്യാമറ ആക്ടിവേഷനുകൾ തിരിച്ചറിഞ്ഞതായി നാഷണൽ ഹൈവേസ് പറഞ്ഞു. ഇംഗ്ലണ്ടിലെ 10% മോട്ടോർവേകളെയും എ-റോഡുകളെയും ഈ പ്രശ്നം ബാധിച്ചു, എത്രയും വേഗം പ്രശ്‌നത്തിന് ഒരു പരിഹാരം നടപ്പിലാക്കാൻ ഏജൻസി പ്രവർത്തിക്കുന്നതായും നാഷണൽ ഹൈവേയ്സ് അറിയിച്ചു.

തെറ്റായി പിഴ ചുമത്തിയ ആരെയും പോലീസ് നേരിട്ട് ബന്ധപ്പെടുകയും പിഴകൾ തിരികെ നൽകുകയും ലൈസൻസിൽ നിന്ന് ഏതെങ്കിലും പോയിന്റുകൾ നീക്കം ചെയ്യുകയും ചെയ്യും. ആരും തെറ്റായി പ്രോസിക്യൂട്ട് ചെയ്യപ്പെടില്ലെന്ന് ഉറപ്പാകുന്നതുവരെ വേരിയബിൾ ക്യാമറകളിൽ നിന്ന് പിഴകൾ നൽകുന്നത് പോലീസ് സേന താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more