1 GBP = 126.74
breaking news

ക്രോയിഡോണിൽ മലയാളി യുവാവ് മരണമടഞ്ഞു; മരണമടഞ്ഞത് പാലക്കാട് സ്വദേശിയായ ജോബിൻ മാത്യൂസ്

ക്രോയിഡോണിൽ മലയാളി യുവാവ് മരണമടഞ്ഞു; മരണമടഞ്ഞത് പാലക്കാട് സ്വദേശിയായ ജോബിൻ മാത്യൂസ്

ക്രോയ്ഡോൺ : ക്രോയിഡോണിൽ പാലക്കാട് സ്വദേശിയായ മലയാളി യുവാവ് മരണമടഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു നാല്പതിനാല് കാരനായ ജോബിൻ മാത്യൂസിന്റെ വിയോഗം. ഏറെ നാളുകളായി അസുഖ ബാധിതനായിരുന്ന ജോബിന്‍ (44) ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുക ആയിരുന്നു. ഇതിനിടയില്‍ രോഗനില വഷളായതോടെ ഇക്കഴിഞ്ഞ തിങ്കളാഴ്ച മരണം സംഭവിക്കുക ആയിരുന്നു.

നാല് വർഷം മുൻപ് യുകെയിലെത്തിയ ജോബിൻ പാലക്കാട് വടക്കാഞ്ചേരി സ്വദേശിയാണ്. ഭാര്യ രമ്യ ക്രോയ്‌ഡോണ്‍ ഹോസ്പിറ്റലില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. ഇവര്‍ക്ക് രണ്ടു കുട്ടികളാണുള്ളത്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീടറിയിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. രണ്ടു വയസുകാരി ജോഷ്വായും ഒന്‍പതു വയസുകാരി റെബേക്കയുമാണ് മക്കള്‍.

ജോബിൻ മാത്യൂസിന്റെ വിയോഗത്തിൽ യുക്മ ദേശീയ സമിതിക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി സെക്രട്ടറി സാംസൺ പോളും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more