1 GBP = 126.74
breaking news

ഓക്സ്ഫോർഡിൽ മലയാളി യുവാവ് മരണമടഞ്ഞു; അഖിലിന്റെ വിയോഗം ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ്

ഓക്സ്ഫോർഡിൽ മലയാളി യുവാവ് മരണമടഞ്ഞു; അഖിലിന്റെ വിയോഗം ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ്

ഓക്സ്ഫോർഡ്: ഓക്സ്ഫോർഡിൽ മലയാളി യുവാവ് മരണമടഞ്ഞു. കഴിഞ്ഞ 3 വർഷമായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ഒഡിപി ആയി ജോലി ചെയ്തു വരികയായിരുന്നു അഖിൽ മണികണ്ഠനാണ് മരണമടഞ്ഞത്. 33 വയസ്സായിരുന്നു പ്രായം. ഇന്നലെ രാവിലെ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് മരണമടയുകയായിരുന്നു.

ആതിര ലീന വിജയാണ് ഭാര്യ. 6 വയസ്സുള്ള മകൻ അധവ് കൃഷ്ണയാണ് മകൻ. ഓക്സ്ഫോർഡിൽ ക്രിക്കറ്റ് ക്ലെബ്ബിൽ സജീവമായിരുന്ന അഖിലിന്റെ ആകസ്മിക വിയോഗം താങ്ങാനാവാതെയാണ് സുഹൃത്തുക്കളും ബന്ധുക്കളുമുള്ളത്.

അഖിലിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

അഖിലിന്റെ ആകസ്മിക നിര്യാണത്തിൽ യുക്മ ദേശീയ സമിതിക്ക് വേണ്ടി ജയകുമാർ നായരും സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി ജോബി തോമസും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more