1 GBP = 126.51

കാർഡിഫിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട റെജി ജോർജിന്റെ മൃതസംസ്കാരം ഡിസംബർ 11ന് നാട്ടിൽ നടത്തപ്പെടുന്നു.

കാർഡിഫിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട റെജി ജോർജിന്റെ മൃതസംസ്കാരം ഡിസംബർ 11ന് നാട്ടിൽ നടത്തപ്പെടുന്നു.

ബെന്നി അഗസ്റ്റിൻ

കാർഡിഫ്: കഴിഞ്ഞ രണ്ട് വർഷമായി കാർഡിഫിലെ ക്ലിഫ്ടൺ റോഡിൽ താമസിച്ചുവരികയായിരുന്ന റെജി ജോർജ് (വയസ് 48) ഹൃദയാഘാതം മൂലം ഒക്ടോബർ 28ന് മരണപ്പെട്ടിരുന്നു. മൂവാറ്റുപുഴയിലെ കായനാട് സ്വദേശിയായ റെജി തച്ചുകുന്നേൽ കുടുംബാംഗമാണ്. റെജിയുടെ ഭൗതീക ശരീരം നാളെ നാട്ടിൽ കൊണ്ടുപോകുകയും ഡിസംബർ 11ന് വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, തുടർന്ന് സംസ്കാര ശുശ്രുഷകൾ കായനാട് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടത്തപെടുന്നതാണ്.
പരേതനായ റെജിയുടെ കുടുംബാംഗങ്ങൾ: പിതാവ് പരേതനായ ടി എസ് ജോർജ്, മാതാവ് ശ്രീമതി സാറാമ്മ ജോർജ്, സഹോദരൻ റിജോ (യുകെ), റിജോയുടെ ഭാര്യ ജിസ്സ എന്നിവരാണ്.

റെജിയുടെ ആകസ്മിക വിയോഗത്തിൽ യുക്മയുടെ ദേശീയ പ്രസിഡണ്ട് എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ, ട്രഷറർ ഷീജോ വര്ഗീസ്, ദേശീയ കമ്മറ്റി അംഗം ബെന്നി അഗസ്റ്റിൻ, വെയിൽസ്‌ റീജിയണൽ പ്രസിഡന്റ് ജോഷി തോമസ്, സെക്രട്ടറി ഷൈലി ബിജോയ്, ട്രഷറർ റ്റോമ്പിൽ കണ്ണത്ത്, കാർഡിഫ് മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് ബിജു പോൾ, സെക്രട്ടറി, സെക്രട്ടറി സാജു സലിംകുട്ടി, ട്രഷറർ ബിനോ ആന്റണി എന്നിവർ ദുഃഖിതരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. യുക്മന്യൂസും ദുഃഖിതരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more