1 GBP = 120.06
breaking news

സ്റ്റോക്ക് ഓൺ ട്രെന്റിൽ നിര്യാതനായ ജോസ് മാത്യു ഇളതുരുത്തിയിലിന്റെ സംസ്കാരം ഡിസംബർ രണ്ടിന് സ്റ്റോക് ഓൺ ട്രെന്റിലെ സെന്റ് ജോസഫ് കാത്തലിക്ക് ചർച്ചിൽ

സ്റ്റോക്ക് ഓൺ ട്രെന്റിൽ നിര്യാതനായ ജോസ് മാത്യു ഇളതുരുത്തിയിലിന്റെ സംസ്കാരം ഡിസംബർ രണ്ടിന് സ്റ്റോക് ഓൺ ട്രെന്റിലെ സെന്റ് ജോസഫ് കാത്തലിക്ക് ചർച്ചിൽ

യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിൽ നിര്യാതനായ ജോസ് മാത്യു ഇളതുരുത്തിയിലിന്റെ (അറക്കുളം ) ശവസംസ്ക്കാരം ഡിസംബർ രണ്ടാം തിയതി ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് സ്റ്റോക്ക് ഓൺ ട്രെന്റിലെ സെന്റ് ജോസഫ് കാത്തലിക്ക് ചർച്ചിൽ നടത്തപ്പെടുന്നതാണ്. പിതാവ് പരേതനായ മാത്യു ജോസഫ് ഇളം തുരുത്തിൽ.

അമ്മ ഏലിക്കുട്ടി മാത്യു, ഈരാറ്റുപേട്ട പേഴ്ത്തുംമൂട്ടിൽ കുടുംബാംഗം, ഭാര്യ ഷീബ ജോസ് പുറപ്പുഴ പാലക്കൽ കുടുംബാംഗം, മക്കൾ കെവിൻ ജോസ്, കാരോൾ ജോസ് (കീൽ യൂണിവേഴ്സിറ്റി, ന്യൂ കാസ്റ്റിൽ), മരിയ ജോസ് 7 ആം ക്ലാസ് വിദ്യാർഥി

സഹോദരങ്ങൾ : sr.ജിജി മാത്യു, പ്രിൻസിപ്പൽ സെന്റ് ജെയിംസ് കോളേജ് ഓഫ് നഴ്സിംഗ് ചാലക്കുടി, റെജി ചെറിയാൻ കല്ലു കുളങ്ങര കണമല,ലിജി ജെയ്സൺ മരങ്ങാട്ട് അറക്കുളം,ബിജു ഇളംതുരുത്തിൽ,(പ്രസിഡന്റ് പ്രവാസി കേരള കോൺഗ്രസ്സ് യുകെ )

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more