1 GBP = 120.00
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജിന്റെ പിതാവിന്റെ മൃതസംസ്കാര ചടങ്ങുകൾ ഇന്ന്

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജിന്റെ പിതാവിന്റെ മൃതസംസ്കാര ചടങ്ങുകൾ ഇന്ന്

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജിന്റെ പിതാവ് പി ജി ജോർജ്ജിന്റെ മൃതസംസ്കാര ചടങ്ങുകൾ ഇന്ന് കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ രണ്ട് മണിയോടെ നടക്കും. യുക്മ ദേശീയ റീജിയണൽ കമ്മിറ്റികൾക്ക് വേണ്ടി നാഷണൽ വൈസ് പ്രസിഡന്റ് വർഗ്ഗീസ് ഡാനിയേൽ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. രാവിലെ ഒൻപത് മണിയോടെ തന്നെ വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ചിരുന്നു.

ഇക്കഴിഞ്ഞ നവംബർ 17 ന് സ്വഭവനമായ നാടശാലിക്കൽ സുജഭവനിലായിരുന്നു അന്ത്യം. എണ്പത്തിയേഴു വയസ്സായിരുന്നു പ്രായം. പത്തനംതിട്ട കടമ്പനാടാണ് സ്വദേശം.

ദീർഘകാലം അധ്യാപന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു പി ജി ജോർജ്ജ് പത്തനംതിട്ട അടൂർ കടമ്പനാട് സെന്റ് തോമസ് ഹൈ സ്‌കൂളിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. പരേതയായ മേരിക്കുട്ടി ജോർജ്ജാണ് ഭാര്യ. യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജ്, ആനി ജോർജ്ജ് (സുജ) എന്നിവരാണ് മക്കൾ.

സംസ്കാര ചടങ്ങുകളുടെ ലൈവ് സംപ്രേക്ഷണം കാണാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more