1 GBP = 120.05
breaking news

യുകെയിലെ പ്രമുഖ സോളിസിറ്ററായ പോൾ ജോണിന്റെ മാതാവ് നിര്യാതയായി

യുകെയിലെ പ്രമുഖ സോളിസിറ്ററായ പോൾ ജോണിന്റെ മാതാവ് നിര്യാതയായി

യുകെയിലെ പ്രമുഖ പ്രമുഖ സോളിസിറ്ററും സാമൂഹിക രംഗങ്ങളിൽ സജീവവുമായ അഡ്വ പോൾ ജോണിന്റെ മാതാവ് മേരി യോഹന്നാൻ നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് എറണാകുളം ജില്ലയിലെ പുത്തൻകുരിശ് ചെറുതോട്ടിൽ വീട്ടിലായിരുന്നു അന്ത്യം. അറുപത്തിയഞ്ച് വയസ്സായിരുന്നു പ്രായം.

സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീടറിയുക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

പോൾ ജോണിന്റെ മാതാവിന്റെ നിര്യാണത്തിൽ യുക്മ ദേശീയ സമിതിക്ക് വേണ്ടി യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ, സെക്രട്ടറി ജയകുമാർ നായർ എന്നിവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more