1 GBP = 120.05
breaking news

ആദ്യകാല യുകെ കുടിയേറ്റക്കാരിലൊരാളായ ലിൻസി വിനോയിയുടെ മൃതസംസ്കാരം നവംബർ 17ന് കാർഡിഫിൽ.

ആദ്യകാല യുകെ കുടിയേറ്റക്കാരിലൊരാളായ ലിൻസി വിനോയിയുടെ മൃതസംസ്കാരം നവംബർ 17ന് കാർഡിഫിൽ.

ബെന്നി അഗസ്റ്റിൻ

കാർഡിഫ്: യുകെയിലെ ആദ്യകാല കുടിയേറ്റക്കാരിലൊരാളായ ലിൻസി വിനോയിയുടെ (61 വയസ്) മൃതസംസ്കാരശുശ്രൂഷകൾ നവംബർ 17 ന് കാർഡിഫിലെ ലാൻഡഫ് കത്തീഡ്രൽ വച്ച് രാവിലെ 10 മണിക്ക് നടത്തപ്പെടുന്നതാണ്. നാല് വർഷമായി രോഗാവസ്ഥയിലായിരുന്ന ലിൻസി ഒക്ടോബർ 30 നാണ് മരണമടഞ്ഞത്. തിങ്കളാഴ്ച, നവംബർ 17ന് 10 മണിക്ക് പൊതുദർശനവും അതിന് ശേഷം മൃതസംസ്കാരശുശ്രൂഷകൾ, തുർടർന്ന് ഉച്ചതിരിഞ് 2.30 ന് കാർഡിഫിലെ വെസ്റ്റേൺ സെമിട്രിയിൽ ലിൻസിയെ അടക്കം ചെയ്യുന്നതായിരിക്കും.
2001 ൽ യുകെയിൽ വന്ന ലിൻസി 2002 മുതൽ കാർഡിഫിലിയായിരുന്നു. കാർഡിഫിൽ നഴ്‌സായി ജോലി ചെയ്തിരുന്ന ലിൻസിയുടെ ഭർത്താവ് വിനോയ് രോഗാവസ്ഥയിലായിരുന്ന ലിൻസിയുടെ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ നോക്കി വന്നിരുന്നു. മകൻ മിക്കി വിൻ മാത്യു നിയമം പഠിച്ചതിന് ശേഷം ഇപ്പോൾ ലിവർപൂളിൽ മെഡിസിന് നാലാം വർഷം പഠിക്കുകയാണ്. മകൾ മാഗി വിൻ മാത്യു ഒരു ഫിനാൻസ് ഓഫീസറായി കാർഡിഫിൽ ജോലി ചെയ്യുന്നു. കേരളത്തിൽ തിരുവല്ലായിലെ ഓതറയിൽ ഉള്ള കല്ലേമണ്ണിൽ കുടുംബാംഗമാണ് ലിൻസി. ഭർത്താവ് വിനോയി മാത്യു തിരുവല്ലയിലെ തുരുത്തിക്കാട് എരണക്കൽ കുടുംബാംഗമാണ്.

കാർഡിഫ് മലയാളി അസോസിയേഷന്റെ ആദ്യകാല അംഗമായ ലിൻസിയുടെ വിയോഗത്തിൽ കാർഡിഫിലെ എല്ലാ മലയാളികളോടുമൊപ്പം യുക്മ നാഷണൽ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ, ജോയിന്റ് ട്രഷറർ പീറ്റർ താണോലി, യുക്മ ദേശിയ കമ്മിറ്റി അംഗം ബെന്നി അഗസ്റ്റിൻ, വെയിൽസ് റീജിയൻ പ്രസിഡന്റ് ജോഷി തോമസ്, സെക്രട്ടറി ഷൈലി ബിജോയ്, ട്രഷറർ റ്റോമ്പിൽ കണ്ണത്ത്, സി എം എ പ്രസിഡന്റ് ബിജു പോൾ, സെക്രട്ടറി സാജു സലിംകുട്ടി, ട്രഷറർ ബിനോ ആന്റണി തുടങ്ങിയവർ അനുശോചനം അറിയിച്ചു. കുടുംബാംഗങ്ങളുടെ ഈ തീരാദുഖത്തിൽ യുക്മ ന്യൂസും അനുശോചനം അറിയിക്കുന്നു.

സംസ്കാരശുശ്രൂഷകൾ നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്: ലാൻഡഫ് കത്തീഡ്രൽ, CF5 2LA , കാർഡിഫ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more