1 GBP = 119.97
breaking news

സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു; ജോസിന്റെ വിയോഗത്തിൽ വിതുമ്പി മലയാളി സമൂഹം

സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു; ജോസിന്റെ വിയോഗത്തിൽ വിതുമ്പി മലയാളി സമൂഹം

ലണ്ടൻ/തൊടുപുഴ∙ യുകെ മലയാളി വീടിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു. 21 വർഷമായി സ്റ്റോക്ക് ഓൺ ട്രെൻഡിൽ കുടുംബമായി താമസിച്ചു വരുന്ന തൊടുപുഴ മൂലമറ്റം സ്വദേശി ജോസ് മാത്യു (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു കുഴഞ്ഞുവീണത്. സംഭവസമയത്ത് വീട്ടിൽ ഏഴാം ക്ലാസ് വിദ്യാർഥിയായ ഇളയ മകൾ മരിയ മാത്രമാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ ആംബുലൻസ് സർവീസിന്റെ സഹായം തേടി. ഏതാനും മിനിറ്റുകൾക്കുള്ളിൽ അവർ സി.പി.ആർ ഉൾപ്പെടെയുള്ള പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

നഴ്സായ ഭാര്യ ഷീബ ഡേ ഷിഫ്റ്റ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയെത്തുന്നതിന് തൊട്ടുമുൻപായിരുന്നു ജോസ് മാത്യു കുഴഞ്ഞുവീണത്. സ്റ്റോക്ക് ഓൺ ട്രെൻഡിലെ കീൽ യൂണിവേഴ്സിറ്റി വിദ്യാർഥികളായ കെവിൻ, കരോൾ എന്നിവരാണ് മറ്റ് മക്കൾ.

ജോസ് മാത്യുവിന്റെ ആകസ്മിക വിയോഗത്തിൽ യുക്മ നാഷണൽ കമ്മിറ്റിയ്ക്ക് വേണ്ടി ജയകുമാർ നായരും മിഡ്ലാൻഡ്സ് റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി ലൂയിസ് മേനാച്ചേരിയും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more