1 GBP = 120.00
breaking news

യുകെ മലയാളി രശ്മി ജോണിന്റെ മാതാവ് വാഹന അപകടത്തിൽ നിര്യാതയായി. റോസമ്മ ഉലഹന്നാന്റെ വിടവാങ്ങൽ അഞ്ചുപേർക്ക് പുതുജീവനേകി…

യുകെ മലയാളി രശ്മി ജോണിന്റെ മാതാവ് വാഹന അപകടത്തിൽ നിര്യാതയായി. റോസമ്മ ഉലഹന്നാന്റെ വിടവാങ്ങൽ അഞ്ചുപേർക്ക് പുതുജീവനേകി…

ബെന്നി അഗസ്റ്റിൻ

ഡെർബി: യുകെയിലെ ഡെർബിയിൽ താമസിക്കുന്ന നിർമൽ ജോസഫിന്റെ ഭാര്യ രശ്മി ജോണിൻറെ അമ്മ, റോസമ്മ ഉലഹന്നാൻ (66 വയസ്) നവംബർ 5ന്, പാലായിൽ വച്ച് നടന്ന വാഹനാപകടത്തിൽപെട്ട് ഗുരുതരാവസ്ഥയിൽ കോട്ടയം കാരിത്താസ് ആസ്പത്രിയിൽ കഴിയുകയായിരുന്നു. വെന്റിലേറ്ററിലായിരുന്ന റോസമ്മയുടെ മസ്തിഷ്കമരണം ഇന്നാണ് സ്ഥിരീകരിച്ചത്. സാങ്കേതിക കാരണങ്ങളാൽ ഇന്നാണ് നിർമലും ഭാര്യ രശ്മിയും മകൾ എവെലിനും നാട്ടിലേക്ക് തിരിക്കാൻ സാധിച്ചത്. സംസ്കാരശുശ്രുഷകൾ വ്യാഴാഴ്ച, നവംബർ 13ന് ഉച്ചക്ക് 2.30 ഭവനത്തിൽ ആരംഭിച് 3 .30 ന് ളാലം പഴയപള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതാണ്.

കോട്ടയം പാലാ മുണ്ടുപാലം പുത്തെട്ടുകുന്നേൽ വീട്ടിൽ റോസമ്മ ഉലഹന്നാന് വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ചതിനാൽ, മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃക ലോകത്തിന് നൽകിയാണ് ഈ ലോകത്തോട് വിട പറയുന്നത്. വേർപാടിന്റെ വേദനയിലും മക്കൾ അമ്മയുടെ രണ്ട് വൃക്കകളും, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്തിരിക്കുകയാണ്. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷന്റെ (കേരളാസോട്ടോ) നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങൾ പൂർത്തിയായത്. തീവ്രമായ ദുഃഖത്തിലും ഇത്തരമൊരു മാതൃകാപരമായ തീരുമാനമെടുത്ത റോസമ്മയുടെ കുടുംബത്തെ നമുക്ക് നമ്മുടെ ആദരവ് സമർപ്പിക്കാം.

പരേതയായ റോസമ്മയുടെ കുടുംബാംഗങ്ങൾ : ഭർത്താവ് പുത്തെട്ടുകുന്നേൽ ഉലഹന്നാൻ, മക്കൾ: രാജേഷ് (പാലാ), രാജീവ് (ബാംഗ്ളൂർ), രശ്മി (നേഴ്സ്, ഡെർബി, UK). മരുമക്കൾ: സിമി രാജേഷ്, ഹണി രാജീവ്, നിർമൽ നാടുവിലെചേന്നംകുളം, മലയാറ്റൂർ (ഡെർബി, UK)

നവംബർ 5ന് പാലാ ടൗണിൽ വച്ച് റോസമ്മ സഞ്ചരിച്ച ഓട്ടോ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന സമയത്താണ് ഒരു കാർ വന്നിടിച്ചു നിർത്താതെ പോയത്. ഓട്ടോ മറിഞ്ഞപ്പോൾ, അടിയിലായി റോസമ്മയുടെ തലയിൽ ഓട്ടോ വീണപ്പോൾ ആണ് റോസമ്മയുടെ തലക്ക് ക്ഷതം സംഭവിച്ചത്. . പോലീസ് പിന്നീട് നിർത്താതെ പോയ കാർ കണ്ടുപിടിച്ചു.

അഞ്ച് പേർക്ക് പുതുജീവനേകുന്ന റോസമ്മ ഉലഹന്നാന് ആദരാഞ്ജലികളും ദുഃഖാർത്ഥരായ കുടുംബങ്ങൾക്ക് യുകെ മലയാളികളുടെയും യുക്മ ന്യൂസിന്റെയും അനുശോചനവും അറിയിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more