1 GBP = 120.00
breaking news

മാഞ്ചെസ്റ്ററിൽ നിര്യാതനായ ജോർജ്ജ് തോമസ് കുറ്റിക്കലിന്റെ സംസ്കാര ചടങ്ങുകൾ നവംബർ 17ന്

മാഞ്ചെസ്റ്ററിൽ നിര്യാതനായ ജോർജ്ജ് തോമസ് കുറ്റിക്കലിന്റെ സംസ്കാര ചടങ്ങുകൾ നവംബർ 17ന്

മാഞ്ചസ്റ്റർ: ഒക്ടോബർ 29ന് മാഞ്ചെസ്റ്ററിൽ മരണമടഞ്ഞ ജോർജ്ജ് തോമസ് കുറ്റിക്കലിന്റെ (68) സംസ്കാര ചടങ്ങുകൾ നവംബർ 17 തിങ്കളാഴ്ച്ച നടക്കും. സ്കോട്ട്ലൻഡ് ബെൽഷിൽ നിവാസിയായ ജോർജ്ജ് തോമസ് മാഞ്ചെസ്റ്ററിൽ മകന്റെ വീട്ടിൽ വച്ചായിരുന്നു നിര്യാതനായത്. ചങ്ങനാശ്ശേരി പരാൽ കുറ്റിക്കൽ കുടുംബാംഗമാണ്.

സംസ്കാര ശുശ്രൂഷകൾ നവംബർ 17 തിങ്കളാഴ്ച്ച രാവിലെ പത്ത് മണിക്ക് പെന്നിംഗ്ടൺ ക്രൈസ്റ്റ് ചർച്ച് ദേവാലയത്തിൽ നടക്കും. ശുശ്രൂഷകൾക്കും പൊതുദർശനത്തിനും ശേഷം മൃതസംസ്കാരം രണ്ടു മണിയോടെ ലെയ് സിമിത്തേരിയിലായിരിക്കും നടക്കുകയെന്ന് ബന്ധുക്കൾ അറിയിച്ചു.

ഭാര്യ: ആലീസ് (അമ്പലത്തിങ്കൽ, മണിമല)
മക്കൾ: ജാസ്മിൻ (ഓസ്ട്രേലിയ), ജ്യോതിസ് (യുകെ).
മരുമക്കൾ: ലിൻസൺ തകിടിയാൽ (ഓസ്ട്രേലിയ), ജോസി നെല്ലാനിക്കൽ, നെല്ലിമല (യുകെ).
പേരക്കുട്ടികൾ: സിയോൺ (ഓസ്ട്രേലിയ), സക്കറിയ (യുകെ).

സംസ്കാര ശുശ്രൂഷകൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം: 10:00am at Christ Church Pennington, Schofield Street, Leigh, WN7 4HT, under the auspices of United Shalom Pentecostal Church, Manchester.

സിമിത്തേരിയുടെ വിലാസം: 2:00 PM at Leigh Cemetery, Manchester Road, Leigh, WN7 2NT

Link to Funeral Live Stream –

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more