1 GBP =
breaking news

മേരിലാൻഡ് മെമ്മോറിയൽ ഇവൻ്റ് സെൻ്റർ ഉദ്ഘാടനം ഇന്ന് നെടുമ്പാശ്ശേരിയിൽ

മേരിലാൻഡ് മെമ്മോറിയൽ ഇവൻ്റ് സെൻ്റർ ഉദ്ഘാടനം ഇന്ന് നെടുമ്പാശ്ശേരിയിൽ

2019 ഒക്ടോബർ 18 ആം തിയതി നിര്യാതയായ പെട്ടയിൽ ഇഗ്നേഷ്യസ് ഭാര്യ മേരിയുടെ സ്മരണാർത്ഥം സ്ഥാപിക്കപ്പെട്ടിരിക്കുന്ന MARYLAND MEMMORIAL EVENT CENTRE ന്റെ  വെഞ്ചിരിപ്പ് കർമ്മവും ഉദ്ഘാടനവും ഇന്ന് ശനിയാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 4മണിക്ക് വികാരി റവ. ഫാദർ മൈക്കിൾ ആറ്റുമ്മൽ വെഞ്ചിരിപ്പ് നടത്തി സ്ഥാപനം പൊതു ജനങ്ങൾക്കായി തുറന്ന് കൊടുക്കും. തദവസരത്തിൽ പ്രമുഖ വ്യക്തികൾ പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുന്നു.

യുക്മ മിഡ്ലാൻഡ്സ് റീജിയൺ മുൻ പ്രസിഡൻ്റും  യുക്മ  സഹയാത്രികനുമായ ഇഗ്‌നേഷ്യസ് പെട്ടയിൽ ചേട്ടൻ്റെ ഭാര്യയും യുക്മ നഴ്സസ് ഫോറം ഭാരവാഹിയുമായിരുന്ന മേരി ചേച്ചിയുടെ ഓർമക്കായി ആണ് മേരിലാൻ്റ് ഇവൻ്റ് സെൻ്റർ ആരംഭിച്ചിരിക്കുന്നത്. മേരി ചേച്ചിയുടെ ആറാം ചരമവാർഷിക ദിനമാണിന്ന്.

ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും   ചെയ്യുന്നതായി ഇവൻ്റ് സെൻ്റർ മനേജ്മെൻ്റ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more